കളമശ്ശേരി സ്ഫോടനം: മരണം നാലായി

At Malayalam
0 Min Read

കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ കൺവെൻഷനിടെ ഉണ്ടായ സ്ഫോടനത്തിൽ ഒരാൾ കൂടി മരിച്ചു. ആലുവ തൈക്കാട്ടുകാര സ്വദേശി മോളി ജോയ് ആണ് മരിച്ചത്. എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് (തിങ്കളാഴ്ച്ച) പുലർച്ചെ അഞ്ചരയോടെയായിരുന്നു മരണം. ഇതോടെ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം നാലായി.

പെ​രു​മ്പാ​വൂ​ർ ഇ​രി​ങ്ങോ​ൾ വ​ട്ടോ​ളി​പ്പ​ടി പു​ളി​യ​ൻ​വീ​ട്ടി​ൽ ലി​യോ​ണ പൗ​ലോ​സ് (55), ഇ​ടു​ക്കി കാ​ളി​യാ​ർ മു​പ്പ​ത്താ​റ് ക​വ​ല​യി​ൽ കു​മാ​രി​ (53), മ​ല​യാ​റ്റൂ​ർ ക​ട​വ​ൻ​കു​ഴി വീ​ട്ടി​ൽ പ്ര​ദീ​പ​ന്‍റെ മ​ക​ൾ ലി​ബി​ന (12) എന്നിവരാണ് നേരത്തേ മരിച്ചത്. ലി​യോ​ണ പൗ​ലോ​സ് സംഭവ സ്ഥലത്തുവെച്ച് തന്നെ മരണപ്പെട്ടിരുന്നു. കുമാരിയും ലിബിനയും ചികിത്സയിൽ കഴിയവേയാണ് മരണപ്പെട്ടത്.

Share This Article
Leave a comment