ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ ഈസ്റ്റ് ബംഗാളിനെ തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്‌സ്. ഈസ്റ്റ് ബംഗാളിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ 2-1നാണ് ബ്ലാസ്റ്റേഴ്‌സിന്റെ ജയം. 32ാം മിനുട്ടില്‍ ദയ്‌സുകെ സകായിയും88ാം മിനുട്ടില്‍ ഡയമന്റാക്കോസുമാണ് ബ്ലാസ്‌റ്റേഴ്‌സിനായി ലക്ഷ്യം കണ്ടത്. എക്‌സ്ട്രാ ടൈമില്‍ പെനല്‍റ്റിയിലൂടെ ക്ലെയ്റ്റന്‍ സില്‍വയാണ് ഈസ്റ്റ് ബംഗാളിന്റെ ആശ്വാസ ഗോള്‍ നേടിയത്. ആറ് മത്സരത്തില്‍ നിന്ന് നാലാം ജയത്തോടെ ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ തലപ്പത്താണ്.
4-4-2 ഫോര്‍മേഷനിലാണ് കേരള ബ്ലാസ്‌റ്റേഴ്‌സും ഈസ്റ്റ് ബംഗാളും ഇറങ്ങിയത്. തുടക്കത്തിലേ തന്നെ കേരള ബ്ലാസ്‌റ്റേഴ്‌സിന് മികച്ച അവസരം ലഭിച്ചു. രണ്ടാം മിനുട്ടില്‍ ബോക്‌സിലേക്ക് ലഭിച്ച ക്രോസിനെ ഹെഡ് ചെയ്യാന്‍ ക്വാമി പെപ്രാഹിന് സാധിക്കാതെ പോയി. താരം ചാടിയെങ്കിലും ഇഞ്ചിന്റെ വ്യത്യാസത്തില്‍ ഹെഡര്‍ നഷ്ടമായി. 11ാം മിനുട്ടില്‍ ഈസ്റ്റ് ബംഗാള്‍ താരത്തെ കൈകൊണ്ട് കുത്തിയതിന് ഡാനിഷ് ഫറൂഖിക്ക് മഞ്ഞക്കാര്‍ഡ് ലഭിച്ചു.