പാകിസ്ഥാൻ വ്യോമസേനാ താവളത്തിൽ വീണ്ടും ഭീകരാക്രമണം. പാകിസ്ഥാൻ പഞ്ചാബിലെ മിയാൻവാലിയിലെ വ്യോമസേനാ താവളത്തിലാണ് ചാവേർ ബോംബാക്രമണമുണ്ടായത്. ചാവേറുകൾ ഉൾപ്പെടെ ആറോളം ആയുധധാരികളായ ഭീകരർ വ്യോമത്താവളത്തിനുള്ളിൽ പ്രവേശിക്കുകയായിരുന്നു. ഇരുവശത്തുനിന്നും കനത്ത വെടിവയ്പ്പ് നടക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. എയർബേസ് അഗ്നിക്കിരയാകുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഏറ്റുമുട്ടലിൽ ഇതുവരെ ഒരു അക്രമി കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ. തെഹ്‌രീകെ ജിഹാദ് എന്ന സംഘടന ആക്രമണത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്തെത്തി.
പാകിസ്ഥാനിൽ വൻ ഭീകരാക്രമണം
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment
Leave a comment
