തമിഴ് നടൻ ജൂനിയർ ബാലയ്യ(70, രഘു ബാലയ്യ) അന്തരിച്ചു. ശ്വാസ തടസ്സത്തെ തുടർന്ന് ചെന്നൈയിലെ വൽസരവാക്കത്തെ വസതിലായിരുന്നു അന്ത്യം.
തമിഴ് സിനിമയിൽ മൂന്ന് പതിറ്റാണ്ടോളം നിരവധി വേഷങ്ങളിൽ തിളങ്ങിയ ടി.എസ് ബാലയ്യയുടെ മകനാണ്. അതുകൊണ്ടാണ് പിൽകാലത്ത് രഘു ബാലയ്യ, ജൂനിയർ ബാലയ്യ എന്ന പേരിൽ അറിയപ്പെട്ടത്.1953ൽ തൂത്തുക്കുടിയിലാണ് ജൂനിയർ ബാലയ്യ ജനിച്ചത്. മേൽനാട്ടു മരുമകൾ എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ചിന്ന തായെ, പുതുനിലവ്, ചേരൻ ചോഴൻ, പാണ്ഡ്യർ, ജയം, നേർകൊണ്ട പാർവെ, മാരാ തുടങ്ങി അൻപതോളം ചിത്രങ്ങളിൽ അഭിനയിച്ചു. ഏതാനും ടെലിവിഷൻ പരമ്പരകളിലും വേഷമിട്ടിട്ടുണ്ട്.സംസ്കാര ചടങ്ങുകൾ ഇന്ന് (വ്യാഴാഴ്ച) വൈകീട്ട് നടക്കും.