കേരളീയ സെൽഫി

At Malayalam
0 Min Read

സോഷ്യൽ മീഡിയയിൽ തരം​ഗമായി മോഹൻലാലിന്റെ സ്പെഷ്യൽ സെൽഫി. സംസ്ഥാന സർക്കാരിന്റെ കേരളീയം മേളയിൽ എടുത്ത ചിത്രമാണ് സിനിമാപ്രേമികൾക്ക് അപൂർവകാഴ്ചയൊരുക്കിയത്. മോഹൻലാൽ എടുത്ത സെൽഫിയിൽ മമ്മൂട്ടി, കമൽഹാസൻ, ശോഭന, എന്നിവർക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും അണിനിരന്നിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ കേരളീയം മേളയിൽ വിശിഷ്ടാതിഥികളായിരുന്നു താരങ്ങൾ. കേരളപ്പിറവി ദിനത്തിൽ മലയാളത്തനിമയിലാണ് താരങ്ങൾ എത്തിയത്.

Share This Article
Leave a comment