കോടികളുടെ വിസാ തട്ടിപ്പ് സംഘം ഡൽഹിയിൽ പിടിയിൽ

At Malayalam
1 Min Read

കബളിപ്പിക്കപ്പെട്ടവരിൽ ഏറെയും മലയാളികൾഡൽഹി കേന്ദ്രീകരിച്ച് വിസാ തട്ടിപ്പു നടത്തിയ സംഘം പിടിയിൽ.ഡൽഹി സൈബർ സെല്ലും ക്രൈംബ്രാഞ്ച് പൊലീസും സംയുക്തമായി നടത്തിയ റെയ്ഡിലാണ് സംഘം പിടിയിലായത്. ആയിരത്തിലധികം പരാതികൾ ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം. തട്ടിപ്പിനിരയായവരിൽ കൂടുതൽ പേരും കേരളത്തിൽ നിന്നുള്ളവരാണെന്ന് പൊലീസ് വ്യക്തമാക്കുന്നു.

ദുബായിലെ സ്വകാര്യ കമ്പനികളിൽ ജോലി വാങ്ങിക്കൊടുക്കാമെന്നു പറഞ്ഞായിരുന്നു വിസാ തട്ടിപ്പ്. ഒരാളിൽ നിന്ന് അറുപതിനായിരത്തോളം രൂപ തട്ടിപ്പ് സംഘം കൈക്കലാക്കിയതായാണ് വിവരം.ഒട്ടനേകം പേർ തട്ടിപ്പിനിരയായി. വിദേശകാര്യമന്ത്രാലയത്തിന് തുടർച്ചയായ പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കേസ് ഡൽഹി പൊലീസ് ഏറ്റെടുത്ത് അന്വേഷിക്കുകയായിരുന്നു. ബിഹാറിൽ നിന്നുള്ള ഇനാമുൾ ഹഖ് എന്നയാളാണ് തട്ടിപ്പിന്‍റെ മുഖ്യസൂത്രധാരൻ.ഡൽഹിയിലെ സാക്കിർ നഗറിലാണ് ഇനാമുൾ ഹഖ് താമസിക്കുന്നത്. ഇയാൾ എഞ്ചിനിയറിംഗ് ബിരുദധാരിയാണന്നറിയുന്നു.

കഴിഞ്ഞ അഞ്ചു വർഷത്തോളമായി ഇയാൾ തട്ടിപ്പു തുടരുന്നതായാണ് വിവരം.സാക്കിർ നഗറിലുള്ള ഹഖിന്റെ ഓഫീസിൽ നിന്ന് സുപ്രധാന രേഖകളും കണ്ടെടുത്തിട്ടുണ്ട്. ദുബായിലേക്കുള്ള വ്യാജവിസയാണ് പ്രധാനമായും ഇവർ ഉണ്ടാക്കി നൽകിയിരുന്നത്.കബളിപ്പിക്കപ്പെട്ടവരിൽ കൂടുതൽ പേരും കേരളത്തിൽ നിന്നുള്ളവരാണെന്ന് പൊലീസ് പറയുന്നു.കോടക്കണക്കിന് രൂപ ഇവർ ഇത്തരത്തിൽ വ്യാജ വിസ നിർമിച്ച് നൽകിയതിലൂടെ തട്ടിയതായാണ് വിവരം.

ആർക്കും സംശയം തോന്നാതിരിക്കാൻ വിവിധയിടങ്ങളിൽ സാധാരണ രീതിയിൽ കമ്പനികൾ ആരംഭിച്ച് ചുരുക്കം ചില ജീവനക്കാരെ വെച്ച് പ്രവർത്തിച്ചു വരികയായിരുന്നു.നൂറോളം ആളുകൾ തങ്ങളുടെ വലയത്തിൽ ആയിക്കഴിഞ്ഞാൽ അവർ ഓഫീസുകൾ പൂട്ടി രക്ഷപ്പെടുകയായിരുന്നു പതിവ്. തുടർന്ന് മറ്റൊരു സ്ഥലത്ത് ഓഫീസ് ആരംഭിക്കും. സോഷ്യൽ മീഡിയ വഴിയായിരുന്നു ഇവരുടെ പ്രവർത്തനങ്ങളിൽ അധികവും.തട്ടിപ്പു സംബന്ധിച്ച് പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

- Advertisement -
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment