പാമ്പുകളെ ഭയപ്പെടുന്നവരാണ് മനുഷ്യർ.വീടുകളുടെ അടുത്തു കൂടിയെങ്ങാനും ഒരു പാമ്പു പോയാൽ മതി നാം പേടിക്കും.നമുക്ക് ശല്യമില്ലാതെ ജീവിച്ചു പോകുന്നവയെ പോലും നാം പിന്തുടർന്ന് പോയി ആക്രമിക്കും.ഈ യാഥാർഥ്യം നിലനിൽക്കുമ്പോഴാണ് ഇന്ത്യയിൽ ഒരു ഗ്രാമത്തിൽ അതീവ വിഷമുള്ള മൂർഖൻ പാമ്പുകളെ വീടുകളിൽ വളർത്തുന്നത്.
ഒട്ടും നമുക്കു വിശ്വാസം വരാത്തതാണിത്.പക്ഷെ സംഗതി സത്യമാണ്.മഹാരാഷ്ട്ര സംസ്ഥാനത്ത് ഷോളാപൂർ ജില്ലയിൽ ശേത്ത്പാൽ ഗ്രാമത്തിലാണ് ഭയപ്പെടുത്തുന്ന ഈ കൗതുകമുള്ളത്. ഇവിടത്തെ കുട്ടികൾ പോലും പമ്പുമായി അടുത്ത് ഇടപെടുന്നവരാണ്. അവർക്കതിൽ ഭയവുമില്ല.കണ്ടു നിൽക്കുന്നവർക്കാണ് ഭയമുണ്ടാകുന്നത്.
ഈ ഗ്രാമത്തിൽ മൂർഖൻ പാമ്പ് ഒരാളെപ്പോലും ഉപദ്രവിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.പാമ്പു കടിയേറ്റ് ആരുമിവിടെ മരിച്ചിട്ടുമില്ല.ഇവിടെത്തെ എല്ലാ വീടുകളുടെയും മേൽക്കൂരയിൽ മൂർഖന് കഴിയാനായി ഒരു കൂടുo ഒരുക്കിട്ടുണ്ട്. വീടുകൾക്കുള്ളിലും പുറത്തും നിർബാധം മൂർഖന്മാർ കയറി ഇറങ്ങിപ്പോകുന്നത് കാണാം.പാമ്പിനെ ദൈവമായാണ് ഇവിടത്തുകാർ കാണുന്നത്.
മൂർഖന് കഴിയാനുള്ള വീടിന്റ മേൽക്കൂരയിലെ സ്ഥലം ദേവസ്ഥാനം എന്നാണ് ഇവർ പറയുന്നത്.വിചിത്രമായ ഈ ഗ്രാമം അനേഷിച്ച് വിദേശികൾ പോലും ഇവിടം വരാറുണ്ട്.പൂനയിൽ നിന്നും 200 കിലോമീറ്റർ അകലെയാണ് ഈ ഗ്രാമം.