ബൈസൺവാലി ഇനി ദേവികുളത്തിന് സ്വന്തം

At Malayalam
0 Min Read

ഇടുക്കി ദേവികുളം താലൂക്കിന്റെ അതിർത്തിയിലുള്ള ബൈസൺവാലി വില്ലേജിനെ ഉടുമ്പൻചോല താലൂക്കിൽ നിന്നും പൂർണ്ണമായും ഒഴിവാക്കി ദേവികുളം താലൂക്കിലേയ്ക്ക് കൂട്ടിച്ചേർത്തുകൊണ്ട് സർക്കാർ ഗസറ്റ് വിഞ്ജാപനം പുറത്തിറക്കി.

ഇതോടുകൂടി ദേവികുളം താലൂക്കിൽ ഉൾപ്പെടുന്ന വില്ലേജുകളുടെ എണ്ണം 15 ആയി.ഉടുമ്പൻചോല താലൂക്കിലെ വില്ലേജുകളുടെ എണ്ണം 18 ൽ നിന്നും 17 ആകും.ബൈസൺവാലി വില്ലേജിനെ ഉൾപ്പെടുത്തിയ ശേഷമുള്ള ദേവികുളം താലൂക്കിന്റെ വിസ്തൃതി 11,90,19.5208 ഹെക്ടർ ആണ്.

Share This Article
Leave a comment