സമ്മാനമില്ലെന്ന് കരുതി കളഞ്ഞ ടിക്കറ്റിന് 1 കോടി; ഓട്ടോ ഡ്രൈവറെ തേടിയെത്തിയ ഭാഗ്യം

At Malayalam
1 Min Read

മൂലവട്ടം ചെറുവീട്ടിൽ വടക്കേതിൽ സി.കെ.സുനിൽകുമാറിന് (53) ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനം.ഒരു കോടിരൂപയാണ് സമ്മാനത്തുക.സമ്മാനമില്ലെന്ന് കരുതി ചവറ്റുകൊട്ടയിൽ ഉപേക്ഷിച്ച ലോട്ടറി ടിക്കറ്റിനാണ് ഒന്നാംസമ്മാനം ലഭിച്ചത്.

പൂവന്തുരുത്ത് പ്ലാമ്മൂട് സ്റ്റാൻഡിലെ ഓട്ടോഡ്രൈവറാണ് സുനിൽ കുമാർ.വ്യാഴാഴ്ച പത്രത്തിൽ ടിക്കറ്റിന്റെ ഫലം നോക്കിയപ്പോൾ ചെറിയ സമ്മാനങ്ങളുടെ നമ്പരുകൾ ഒത്തുനോക്കിയെങ്കിലും സമ്മാനം ഒന്നുമില്ലാത്തതിനാൽ ടിക്കറ്റ് വീട്ടിലെ ചവറ്റുകൊട്ടയിൽ ഉപേക്ഷിക്കുകയായിരുന്നു.ഒന്നാം സമ്മാനത്തിനർഹമായ നമ്പർ ശ്രദ്ധയിൽപ്പെട്ടപ്പോൾ സംശയം തോന്നി ഒന്നൂകൂടി ഫലം നോക്കിയപ്പോൾ ആണ് ഒരുകോടി തനിക്ക് അടിച്ച കാര്യം അറിയുന്നത്.

വീട് പണയംവെച്ച്‌ അടവ് മുടങ്ങിക്കിടക്കുന്ന സമയത്താണ് സുനിൽകുമാറിനെ തേടി ഈ ഭാഗ്യമെത്തിയത്.കടങ്ങൾ വീട്ടണം,വീട് പുതുക്കിപ്പണിയണം,ബാങ്കിൽ പണയംവെച്ച സ്വർണം തിരികെയെടുക്കണം…ഇതൊക്കെയാണ് സുനിൽ കുമാറിന്റെ ഭാവി പരിപാടികൾ.ഒരുകോടി അടിച്ചെങ്കിലും ഓട്ടോ കൈവിടാൻ ഒരുക്കമല്ല സുനിൽ കുമാർ.

Share This Article
Leave a comment