മഹാരാഷ്ട്രയിലെ പുനെയില്‍ പരിശീലന വിമാനം തകര്‍ന്നുവീണു.ഗോജുഭാവി ഗ്രാമത്തിലാണ് സംഭവം. പരിശീലന വിമാനത്തില്‍ രണ്ട് പേരാണ് ഉണ്ടായിരുന്നത്. ഇരുവര്‍ക്കും പരുക്കേറ്റു.
പൈലറ്റുമാര്‍ക്ക് പരിശീലനം നല്കുന്ന റെഡ് ബേര്‍ഡ് എന്ന ഫ്ലൈയിങ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വിമാനമാണ് തകര്‍ന്നു വീണത്.ഇന്ന് രാവിലെ 6.40ന് ലാന്‍ഡിങ്ങിനിടെയാണ് സംഭവം. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.എന്നാൽ വിമാനം തകർന്ന് വീഴാനുള്ള കാരണം വ്യക്തമല്ല.
കഴിഞ്ഞ നാലു ദിവസത്തിനിടെ ഇതു രണ്ടാമത്തെ തവണയാണ് പരിശീലന വിമാനം തകർന്ന് വീഴുന്നത്. ഒക്ടോബര്‍ 19നും പുനെയില്‍ പരിശീലന വിമാനം തകര്‍ന്നുവീണിരുന്നു. ബാരാമതി താലൂക്കിലെ കട്ഫാൽ ഗ്രാമത്തിന് സമീപമാണ് വിമാനം തകർന്നുവീണത്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.