പാസ്പോർട്ടിനും പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിനും അപേക്ഷിച്ചവരോട് കൂടുതൽ പണം ആവശ്യപ്പെട്ടുകൊണ്ട് അജ്ഞാത ഫോൺ കോളുകളും എസ് എം എസുകളും ഇ മെയിലുകളും വരുന്നതായി ശ്രദ്ധിൽപ്പെട്ടിട്ടുണ്ടെന്നും ഇത്തരം സംശയാസ്പദമായ വെബ്സൈറ്റുകളിലും എസ് എം എസ് വഴി ലഭിക്കുന്ന ലിങ്കുകളിലും ക്ലിക്ക് ചെയ്യരുതെന്നും റീജനൽ പാസ്പോർട്ട് ഓഫിസർ അറിയിച്ചു.തപാൽ വകുപ്പിന്റെ സ്പീഡ് പോസ്റ്റ് വഴിയാണ് ഇവ അയയ്ക്കുന്നതെന്നും കുറിയർ വഴിയല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.