ഷെയിൻ നിഗം – സണ്ണി വെയ്ൻ ചിത്രം ‘വേല’ തീയറ്ററുകളിലേക്ക്

At Malayalam
1 Min Read

ഷെയിൻ നിഗം, സണ്ണി വെയ്‌ൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന വേല റിലീസിനൊരുങ്ങുന്നു. ക്രൈം ഡ്രാമ വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ശ്യാം ശശിയാണ്. നവംബർ 10ന് ചിത്രം തീയറ്ററുകളിലെത്തും.

പോലീസ് കൺട്രോൾ റൂമിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ ഷെയിൻ നിഗം ഉല്ലാസ് അഗസ്റ്റിൻ എന്ന പോലീസ് ഉദ്യോഗസ്ഥനെയും സണ്ണിവെയ്‌ൻ മല്ലികാർജുനൻ എന്ന പോലീസ് ഉദ്യോഗസ്ഥനെയും അവതരിപ്പിക്കുന്നു. സിദ്ധാർഥ് ഭരതൻ, അതിഥി ബാലൻ എന്നിവരും പ്രധാന കഥാപാത്രത്തിലെത്തുന്നു.

ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസാണ് ചിത്രം വിതരണം ചെയ്യുന്നത്. ആർ ഡി എക്സിന്റെ വൻ വിജയത്തിന് ശേഷം സംഗീത സംവിധായകൻ സാം സി എസ്സ് ഒരുക്കുന്ന മനോഹര ഗാനങ്ങളും ചിത്രത്തിന് മാറ്റ് കൂട്ടുന്നു. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എം.സജാസാണ്.

- Advertisement -

സിൻസിൽ സെല്ലുലോയ്ഡിന്റെ ബാനറിൽ എസ്.ജോർജ് നിർമ്മിക്കുന്ന വേലയുടെ ഓഡിയോ റൈറ്റ്സ് ടി സീരീസാണ് കരസ്ഥമാക്കിയത്. ബാദുഷ പ്രൊഡക്ഷൻസാണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ.

Share This Article
Leave a comment