ലിയോ ലഹരിയിൽ

At Malayalam
1 Min Read

ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ദളപതി വിജയ്- ലോകേഷ് കനകരാജ് ചിത്രം തിയേറ്ററുകളിലെത്തി. തിയേറ്ററുകൾ പൂരപ്പറമ്പാക്കിയാണ് വിജയ് ആരാധകർ ചിത്രത്തെ വരവേറ്റത്. പുലർച്ചെയുള്ള ഷോ കാണാൻ ഇന്നലെ രാത്രി മുതൽ ആരാധകർ തിയേറ്ററുകള്‍ക്ക് മുന്നിൽ തമ്പടിച്ചിരുന്നു. ആദ്യ ഷോസ് കഴിയുമ്പോൾ മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

ഇതുവരെയുള്ള കണക്കുകൾ പ്രകാരം ചിത്രത്തിന്റെ ആദ്യദിന ബോക്സ് ഓഫീസ് കളക്ഷൻ ജയിലറെ മറികടക്കുമെന്നാണ് ഇൻഡസ്ട്രി ട്രാക്കർ സാക്സിൽക് പറയുന്നത്. രാജ്യത്തുടനീളം ആദ്യദിനം 46.36 കോടി രൂപയുടെ അഡ്വാൻസ് വിൽപ്പനയാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. ഓഗസ്റ്റിൽ റിലീസ് ചെയ്ത രജനികാന്തിന്റെ ജയിലർ ആദ്യദിനം 44.5 കോടിയാണ് നേടിയത്. ലിയോയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന കണക്കുകൾ ശരിയാണെങ്കിൽ, ഈ വർഷം തമിഴ് സിനിമയ്ക്ക് മികച്ച ഓപ്പണിംഗ് നൽകിയ ചിത്രമായി ലിയോ മാറും.

Share This Article
Leave a comment