യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ സന്ദര്‍ശനത്തിന് തൊട്ടുപിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും യുദ്ധത്തില്‍ തകര്‍ന്ന ഇസ്രായേലിലെത്തി. ഭീകരവാദമെന്ന തിന്മയ്ക്കെതിരെ നിങ്ങളോടൊപ്പം ഇന്നും എന്നും നില്‍ക്കുന്നുവെന്ന് ഋഷി സുനക് പ്രതികരിച്ചു.
ഗാസയിലെ ആശുപത്രിയില്‍ സ്‌ഫോടനം നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഗാസ മുനമ്പിലേക്ക് പരിമിതമായ രീതിയില്‍ മാനുഷിക സഹായം എത്തിക്കാന്‍ ഈജിപ്തിനെ അനുവദിക്കുമെന്ന് ഇസ്രായേല്‍ പറഞ്ഞു.
അതേസമയം ഗാസയിലെ ഭീകരര്‍ തൊടുത്തുവിട്ട റോക്കറ്റിന്റെ ഫലമായാണ് ഗാസയില്‍ ആശുപത്രി സ്ഫോടനം നടന്നതെന്ന് സംഭവം വിലയിരുത്തിയ വൈറ്റ് ഹൗസ് പ്രതികരിച്ചു.
