ഏഷ്യന്‍ ഗെയിംസ് മെഡൽ ജേതാക്കൾക്ക് പാരിതോഷികം പ്രഖ്യാപിച്ച് സര്‍ക്കാർ

At Malayalam
0 Min Read

ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ മലയാളി കായിക താരങ്ങൾക്ക് സംസ്ഥാന സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചു. സ്വർണ മെഡൽ ജേതാക്കൾക്ക് 25 ലക്ഷം രൂപ പാരിതോഷികമായി നൽകും. വെളളി മെഡൽ ജേതാക്കൾക്ക് 19 ലക്ഷം രൂപ വെങ്കല മെഡൽ ജേതാക്കൾക്ക് 12.5 ലക്ഷം രൂപയും സമ്മാനം നൽകും.ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിന്‍റേതാണ് തീരുമാനം. നാളെ മെഡല്‍ ജേതാക്കളെ ആദരിക്കുന്ന ചടങ്ങ് നടക്കുന്നതിന് മുന്നോടിയായാണ് പാരിതോഷികം പ്രഖ്യാപിച്ചത്.

Share This Article
Leave a comment