തലശ്ശേരി ഗവ. കോളേജ് ഇനി മുതല്‍ കോടിയേരി ബാലകൃഷ്ണൻ സ്മാരക കോളേജ് എന്നറിയപ്പെടും. കോളേജിന്‍റെ ഔദ്യോഗിക പേരുമാറ്റം ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവാണ് പ്രഖ്യാപിച്ചത്. കോളേജിന്റെ പേര് കോടിയേരി ബാലകൃഷ്ണൻ സ്മാരക ഗവ. കോളേജ് എന്നാക്കിയ വിവരം മന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു.
കോളേജിന്റെ ഉന്നമനത്തിന് പൊതുപ്രവർത്തകനെന്ന നിലയ്ക്കും ജനപ്രതിനിധിയെന്ന നിലയ്ക്കും മന്ത്രിയെന്ന നിലയ്ക്കും കോടിയേരി ബാലകൃഷ്‌ണൻ എടുത്ത മുൻകൈയ്ക്ക് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ആദരമായാണ് പേരുമാറ്റമെന്ന് മന്ത്രി പറഞ്ഞു.കോളേജിന് കോടിയേരിയുടെ പേരിടാൻ തലശ്ശേരി എംഎൽഎ കൂടിയായ നിയമസഭാ സ്‌പീക്കർ എ എൻ ഷംസീർ കത്ത് നൽകിയിരുന്നുവെന്നും മന്ത്രി പറഞ്ഞു.

