അഫ്ഗാനെതിരെ വമ്പൻ ജയം, പോയിന്റ് പട്ടികയിൽ ന്യൂസിലന്‍ഡ് ഒന്നാമത്

At Malayalam
1 Min Read

ലോകകപ്പില്‍ അഫ്ഗാനെ 149 റണ്‍സിന് വീഴ്ത്തി ന്യൂസിലന്‍ഡ് പോയന്‍റ് പട്ടികയില്‍ ഇന്ത്യയെ പിന്തള്ളി ഒന്നാം സ്ഥാനത്ത്. ന്യൂസിലന്‍ഡിന്റെ തുടര്‍ച്ചയായ നാലാം ജയമാണിത്.

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 289 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ അഫ്ഗാന്‍റെ പോരാട്ടം 34.4 ഓവറില്‍ 139 റണ്‍സില്‍ അവസാനിച്ചു. 62 പന്തില്‍ 36 റണ്‍സെടുത്ത റഹ്മത്ത് ഷാ ആണ് അഫ്ഗാന്‍റെ ടോപ് സ്കോറര്‍.

കിവീസിനായി ലോക്കി ഫെര്‍ഗൂസനും മിച്ചല്‍ സാന്‍റ്നറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. സ്കോര്‍ ന്യൂസിലന്‍ഡ് 50 ഓവറില്‍ 288-6, അഫ്ഗാനിസ്ഥാന്‍ 4.4 ഓവറില്‍ 139ന് ഓള്‍ ഔട്ട്.

ഗ്ലെന്‍ ഫിലിപ്സിന്‍റെയും(71)ക്യാപ്റ്റന്‍ ടോം ലാഥമിന്‍റെയും(68) ഓപ്പണര്‍ വില്‍ യങിന്‍റെയും(54) അര്‍ധസെഞ്ചുറികളുടെ മികവിലാണ് കിവീസ് മികച്ച സ്കോര്‍ കുറിച്ചത്. ചെന്നൈയിലെ സ്പിന്‍ പിച്ചില്‍ അഫ്ഗാനിസ്ഥാന്‍ സ്പിന്‍ ത്രയമായ റാഷിദ് ഖാനും(10 ഓവറില്‍ 43-1), മുജീബ് ഉര്‍ റഹ്മാനും(10 ഓവറില്‍ 57-1) മുഹമ്മദ് നബിക്കും(8 ഓവറില്‍ 41-0) അത്ഭുതങ്ങളൊന്നും കാട്ടാനായില്ല. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ നവീന്‍ ഉള്‍ ഹഖും അസ്മത്തുള്ളയുമാണ് അഫ്ഗാന്‍ ബൗളിംഗില്‍ തിളങ്ങിയത്.

- Advertisement -
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment