ട്രെയിനുകളുടെ ഹോൺ ശബ്ദം പലരിലും പല വികാരങ്ങളാണ് ഉണ്ടാക്കുന്നത്.എന്നാൽ ട്രെയിനുകൾ ഹോൽ മുഴക്കുമ്പോൾ അതിന് പല അർത്ഥതലങ്ങളുണ്ടന്ന് നമുക്കെത്ര പേർക്കറിയാം.
ചെറുതും വലുതുമായി 11 ഹോണുകളാണ് ഇന്ത്യൻ റെയിൽവേയ്ക്ക് കീഴിലുള്ള ട്രെയിനുകൾക്കുളളത്. ട്രെയിനിന്റെ വരവും പുറപ്പെടലും മാത്രമല്ല ഹോൺ കൊണ്ടു അർഥമാക്കുന്നത്,ഓരോ ഹോണിനും അതിന്റെ ദൈർഘ്യത്തിനും പിന്നിൽ വ്യത്യസ്ത അർഥങ്ങളുണ്ട്. അപകടത്തെക്കുറിച്ച് സൂചന നൽകുന്നത് മുതൽ ട്രാക്കുകൾ മാറുന്നതു വരെ.
വളരെ അപൂർവ്വമായി മാത്രമാണ് ട്രെയിനിൽ മൂന്നു ചെറിയ ഹോൺ മുഴക്കുന്നത്. മോട്ടോർമാൻമാർക്ക് മോട്ടോറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടുവെന്നാണ് ഇതു കൊണ്ട് അർഥമാക്കുന്നത്.വാക്വം ബ്രേക്ക് ഉടനടി പ്രവർത്തിപ്പിക്കാനുളള മുന്നറിയിപ്പു കൂടിയാണിത്. ട്രെയിനിന് ഏതെങ്കിലും വിധത്തിലുളള സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടെങ്കിൽ നാലു ചെറിയ ഹോ ണുകളും മുഴക്കും.
തുടർച്ചയായി നിർത്താതെ ഹോൺ മുഴക്കിയാൽ അതിനർഥം ട്രെയിൻ ആ സ്റ്റേഷനിലൂടെ നിർത്താതെ കടന്നുപോകുമെന്നാണ്.ദൈർഘ്യമേറിയ ഹോണും ചെറിയ ഹോണുമാണ് മുഴക്കുന്നതെങ്കിൽ എഞ്ചിൻ ആരംഭിക്കുന്നതിനു മുമ്പ് ബ്രേക്ക് പൈപ്പ് സിസ്റ്റം സജ്ജീകരിക്കാൻ ഗാർഡിന് സിഗ്നൽ നൽകുന്നു എന്നതാണ് അർത്ഥം.
രണ്ടു വലിയതും രണ്ടു ചെറിയ ഹോണുകളും മുഴക്കിയാൽ എഞ്ചിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ അയാൾ ഗാർഡിനോട് സിഗ്നൽ നൽകുന്നു എന്നാണ് അർഥമാക്കേണ്ടത്.ഒന്നു നിർത്തി രണ്ടു തവണ ഹോൺ മുഴക്കിയാൽ റെയിൽ വേ ക്രോസിങ്ങിലൂടെ ട്രെയിൻ കടന്നു പോകുന്നു എന്നാണ്. ട്രെയിൻ ഒരു ട്രാക്കിൽ നിന്നു മറ്റൊരു ട്രാക്കിലേക്ക് മാറുമ്പോൾ നീളമുളളതും ചെറിയതുമായ രണ്ട ഹോൺ മുഴക്കും.
രണ്ടു ചെറുതും നീളമുള്ളതുമായ രണ്ട് ഹോൺ മുഴക്കുന്നത് സാധാരണ ഗതിയിൽ രണ്ടു സാഹചര്യങ്ങളിലാണ്. യാത്രക്കാർ അപായ ചങ്ങല വലിച്ചിട്ടോ അല്ലെങ്കിൽ ഗാർഡ് ഒരു വാക്വം ബ്രേക്ക് വലിക്കുമ്പോഴോ ആണിത്.ആറു ചെറിയ ഹോൺ മുഴക്കുന്നത് ട്രെയിൻ എന്തെങ്കിലും വലിയ അപകടത്തിൽപ്പെടുമ്പോഴോ അതിനുളള സാഹചര്യം മുന്നിൽ കാണുമ്പോഴോ ആയിരിക്കും.
ഒരു ട്രെയിൻ ഓടിക്കുമ്പോൾ,ലോക്കോ പൈലറ്റ് ട്രെയിനിന്റെ വേഗത കുറയ്ക്കുകയോ കൂട്ടുകയോ ചെയ്യണം.ഇടയ്ക്കിടെ ഹോൺ ഉപയോഗിക്കണം.ഇതു ചെയ്യുന്നതിലൂടെ, ലോക്കോ പൈലറ്റ് ഉണർന്നിരിക്കുകയാണെന്നും തീവണ്ടി പൂർണ്ണ സുരക്ഷയിലാണ് മുന്നോട്ടു പോകുന്നതെന്നും ട്രെയിനിന്റെ എഞ്ചിൻ ഇൻസ്റ്റാൾ ചെയ്ത സിസ്റ്റത്തിന് തിരിച്ചറിയാൻ കഴിയും.ട്രെയിനിന്റെ പൈലറ്റ് ഒരു മിനിറ്റ് നിശ്ചലമായാൽ എഞ്ചിനിലെ ഗാഡ്‌ജെറ്റ് എല്ലാം സജീവമാകുകയും ചെയ്യും.
തീവണ്ടികള്‍ ഒരു നിശ്ചിതപാളത്തില്‍ക്കൂടി പോകുന്നതിനാണ് സിഗ്‌നലുകള്‍ നല്‍കുന്നത്. അതുകൊണ്ടുതന്നെ സിഗ്‌നല്‍ തയ്യാറാകുമ്പോള്‍ പോകേണ്ട ട്രാക്കും സജ്ജമായിരിക്കും.ഇക്കാലത്ത് പൊതുവേ വൈദ്യുതിയിൽ പ്രവര്‍ത്തിക്കുന്ന എല്‍ ഇ ഡി സിഗ്‌നലുകളാണ് ട്രാക്കിൽ ഉപയോഗിക്കുന്നത്.അതിന് മുമ്പേ വൈദ്യുതിയിൽ തന്നെ പ്രവര്‍ത്തിക്കുന്ന കളര്‍ലൈറ്റ് സിഗ്‌നലുകള്‍ ആയിരുന്നു ഉപയോഗിച്ചിരുന്നത്. അതായത് കാറുകൾക്കും ബൈക്കുകളിലേതും പോലെ തന്നെ ഇന്നത്തെ എൽ ഇ ഡി യൂണിറ്റുകൾ കൂടുതൽ പ്രായോഗികമാണ്.
പക്ഷേ എല്‍ഇഡി സിഗ്‌നലുകൾ എല്ലായിടത്തും പ്രാവർത്തികവുമായിട്ടില്ല. ട്രെയിനുകളുടെ അമിത വേഗത മൂലം ഉണ്ടാകുന്ന അപകടങ്ങൾ,സിഗ്നലുകളുടെ തകരാര്‍ എന്നിവ പരിഹരിക്കാന്‍ വേണ്ടി ഓട്ടോമാറ്റിക് ട്രെയിൻ പ്രൊട്ടക്ഷൻ (ATP) സംവിധാനങ്ങളിലേക്ക് നീങ്ങാനുള്ള പദ്ധതിയും റെയിൽവേ തുടങ്ങിയിട്ടുണ്ട്.യൂറോപ്യൻ ട്രെയിൻ കൺട്രോൾ സിസ്റ്റം,ട്രെയിൻ കൊളീഷൻ അവോയ്ഡൻസ് സിസ്റ്റം എന്നിവയുടെ പ്രവര്‍ത്തനങ്ങളാണ് ഓട്ടോമാറ്റിക് ട്രെയിൻ പ്രൊട്ടക്ഷനിലേക്ക് മാറുന്നത്