അഭിലാഷം ചിത്രീകരണം ആരംഭിച്ചു

At Malayalam
0 Min Read

മലബാറിൻ്റെ പശ്ചാത്തലത്തിൽ ഹൃദയസ്പർശിയായ പ്രണയ കഥ പറയുന്ന അഭിലാഷം ചിത്രീകരണം ആരംഭിച്ചു. ഷംസു സെയ്ബ സംവിധാനം നിർവഹിക്കുന്ന ചിത്രം സെക്കൻ്റ് ഷോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ആൻ സരിഗ ആൻ്റണി,ശങ്കർ ദാസ് എന്നിവരാണ് നിർമിക്കുന്നത്.

മലപ്പുറത്തെ രണ്ടു മിഡിൽ ക്ലാസ് കുടുംബങ്ങളുടെ പശ്ചാത്തലത്തിൽ പ്രണയവും കാത്തിരിപ്പും പറയുന്ന ചിത്രത്തിൽ സൈജുക്കുറുപ്പും തൻവി റാമും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അർജുൻ അശോകൻ,ബിനു പപ്പു,നവാസ് വള്ളിക്കുന്ന്, ഉമ കെ.പി,ജയപ്രകാശ് കുളുർ,നാസർ കർത്തേനി, ശീതൾ സഖറിയ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Share This Article
Leave a comment