ഗാസയിലെ ആശുപത്രിയിൽ ചൊവ്വാഴ്‌ച നടന്ന സ്ഫോടനത്തിൽ 500ൽ അധികം പലസ്‌തീനികൾ കൊല്ലപ്പെട്ടു.ഇസ്രയേൽ വ്യോമാക്രമണമാണ് സ്‌ഫോടനത്തിന് കാരണമെന്ന് പലസ്‌തീൻ അറിയിച്ചെങ്കിലും ഇസ്രയേൽആരോപണം തള്ളി. ഹമാസ് നടത്തിയ റോക്കറ്റ് വിക്ഷേപണം പരാജയപ്പെട്ടതാണ് ഇത്രയും വലിയ നാശനഷ്‌ടത്തിലേക്ക് നയിച്ചതെന്നാണ് ഇസ്രയേലിന്റെ മറുപടി.
ഒക്‌ടോബർ 7ന് തെക്കൻ ഇസ്രായേലിൽ അതിർത്തി കടന്നുള്ള ഹമാസ് ആക്രമണത്തിനു പകരമായി ഇസ്രയേൽ സൈന്യം ബോംബാക്രമണം ആരംഭിച്ചതിനു ശേഷം ഗാസയിൽ ഏറ്റവും കൂടുതൽ പേർ കൊല്ലപ്പെട്ട ഒറ്റ സംഭവമായിരുന്നു ഈ സ്‌ഫോടനം.