ആക്രമണം രൂക്ഷമായ പശ്ചാത്തലത്തിൽ മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനം നീട്ടി സംസ്ഥാന സർക്കാർ. ഒക്ടോബർ 21 ന് രാത്രി 7:45 വരെയാണ് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്.
“മൊബൈൽ സേവനങ്ങൾ, എസ്എംഎസ് സേവനങ്ങൾ, ഡോംഗിൾ സേവനങ്ങൾ, സോഷ്യൽ മീഡിയ, മെസേജിംഗ് സേവനങ്ങൾ എന്നിവ വഴി പൊതുജനങ്ങളിലേക്ക് പ്രചരിപ്പിക്കുന്ന പ്രകോപനപരമായ വസ്തുക്കളും തെറ്റായ കിംവദന്തികളും വലിയ അപകടങ്ങൾ ഉണ്ടാക്കും”- സർക്കാർ ഉത്തരവിൽ പറയുന്നു.
മെയ് മൂന്നിന് സംസ്ഥാനത്ത് അക്രമം റിപ്പോർട്ട് ചെയ്യതതിനെ തുടർന്നാണ് മൊബൈൽ ഇന്റർനെറ്റ് ആദ്യമായി നിരോധിച്ചത്. സെപ്റ്റംബർ 23 ന് ഇത് പുനഃസ്ഥാപിച്ചു. എന്നാൽ കാണാതായ രണ്ട് വിദ്യാർത്ഥികളുടെ മൃതദേഹങ്ങളുടെ ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിനെത്തുടർന്ന് സെപ്റ്റംബർ 26ന് വീണ്ടും മൊബൈൽ ഇന്റർനെറ്റ് നിരോധനം നീട്ടുകയായിരുന്നു.