മലയാളത്തിന്‍റെ പ്രിയ നടൻ പൃഥ്വിരാജിന്‍റെ പിറന്നാൾ ദിനത്തിൽ ആശംസകൾ നേർന്നു കൊണ്ട് പോസ്റ്റർ പുറത്തിറക്കി ‘സലാറിന്‍റെ’ അണിയറ പ്രവർത്തകർ. ഹാപ്പി ബർത്ത് ഡേ വരദരാജ മന്നാർ എന്നാണ് പോസ്റ്ററിൽ. വളരെ വ്യത്യസ്തമായ ലുക്കിൽ ആണ് പൃഥ്വിരാജ് പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്.
കെജിഎഫ്, കാന്താര എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്കു ശേഷം ഹോംബാലെ ഫിലിംസിന്‍റെ ബാനറിൽ വിജയ് കിരണ്ടൂർ നിർമിച്ച് പ്രഭാസ് നായകനായി എത്തുന്ന ‘സലാർ’ സംവിധാനം ചെയ്യുന്നത് പ്രശാന്ത് നീൽ ആണ്. ചിത്രം ഡിസംബർ 22ന് ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ പ്രദർശനത്തിനെത്തും.
കെജിഎഫ് സീരിസിന്‍റെ വിജയത്തിനു ശേഷം പ്രശാന്ത് നീൽ സംവിധായകൻ ആകുന്ന സലാറിൽ പ്രഭാസും പൃഥ്വിരാജും ആദ്യമായി ഒന്നിക്കുന്നു എന്ന സവിശേഷത കൂടി ഉണ്ട്. ചിത്രത്തിൽ പൃഥ്വിരാജ് വില്ലൻ വേഷത്തിലായിരിക്കും എത്തുക എന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.ശ്രുതി ഹാസൻ ആണ് ചിത്രത്തിൽ നായിക. ജഗപതി ബാബു, ഈശ്വരി റാവു എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.
