വില്ലനായും സ്വഭാവ നടനായും മലയാളികൾക്ക് പ്രിയങ്കരനായ നടൻ കുണ്ടറ ജോണി അന്തരിച്ചു. 71 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ താരം നൂറിലധികം സിനിമകളില്‍ അഭിനയിച്ചു. 1979-ല്‍ അഗ്നിപര്‍വ്വതം എന്ന ചലച്ചിത്രത്തിലൂടെയാണ് അദ്ദേഹം അഭിനയരംഗത്തെത്തിയത്.ഉണ്ണി മുകുന്ദന് നായകനായ മേപ്പടിയാനാണ് അവസാന ചിത്രം. കൊല്ലത്തെ ഫാത്തിമ മാതാ നാഷണല്‍ കോളേജിലെ അദ്ധ്യാപികയായ സ്റ്റെല്ലയാണ് ഭാര്യ.