നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ പഴമാണ് പൈനാപ്പിള്‍.ആന്റി ഓക്സിഡന്റുകളും വൈറ്റമിനുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്.വൈറ്റമിന്‍ സി, ബീറ്റാ കരോട്ടിന്‍,ഫോസ്ഫറസ്,പൊട്ടാസ്യം,ഫോളിക് ആസിഡ്,കാത്സ്യം,മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയതാണ് പൈനാപ്പിള്‍.
പൈനാപ്പിള്‍ ജ്യൂസ് ദഹനത്തിന് ഏറെ നല്ലതാണ്.’ബ്രോംലൈന്’ എന്ന ഒരു ഡൈജസ്റ്റീവ് എൻസൈം പൈനാപ്പിളിലുണ്ട്.കൂടാതെ ഫൈബറും ധാരാളം അടങ്ങിയിട്ടുണ്ട്.അതിനാല്‍ പൈനാപ്പിള്‍ ജ്യൂസ് ഭക്ഷണത്തിനു ശേഷം കുടിക്കുന്നത് ദഹനത്തെ സഹായിക്കും.
വൈറ്റമിന്‍ സി ധാരാളം അടങ്ങിയ പൈനാപ്പിള്‍ ജ്യൂസ് പതിവായി ഉപയോഗിക്കുന്നത് രോഗ പ്രതിരോധ ശേഷി കൂട്ടാന്‍സഹായിക്കും.
കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യമേകാനും പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്ന ബ്രോംലൈന് സഹായിക്കും. അതുപോലെ തന്നെ,പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കും.അതിനാല്‍ ഹൃദയാരോഗ്യത്തിനായി പതിവായി പൈനാപ്പിള്‍ ജ്യൂസ് ഉപയോഗിക്കാം.
എല്ലുകളുടെ വളർച്ചയ്ക്കാവശ്യമായ മാംഗനീസ്,കാത്സ്യം തുടങ്ങിയവ പൈനാപ്പിളിലുണ്ട്. അതിനാല്‍ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് പൈനാപ്പിള്‍ ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ആന്റി ഓക്സിഡനന്റുകള് ധാരാളം അടങ്ങിയ പൈനാപ്പിള്‍ ചില ക്യാന്‍സര്‍ സാധ്യതകളെ തടയുന്നു.വൈറ്റമിന്‍ സി അടങ്ങിയ പൈനാപ്പിള്‍ ജ്യൂസ് ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്.