10 ലക്ഷം സഞ്ചാരികളുമായി കൊച്ചി വാട്ടര്‍ മെട്രോ,നന്ദി പറഞ്ഞ് മന്ത്രി പി.രാജീവ്

At Malayalam
1 Min Read

സര്‍വീസ് തുടങ്ങി ആറു മാസം പൂര്‍ത്തിയാകുന്നതിനു മുന്‍പ് പത്തു ലക്ഷം യാത്രക്കാർ എന്ന നേട്ടം കൈവരിച്ച് കൊച്ചി വാട്ടര്‍ മെട്രോ. ആറാം ക്ലാസുകാരി മലപ്പുറം മഞ്ചേരി സ്വദേശി സന്‍ഹ ഫാത്തിമയാണ് പത്തു ലക്ഷം തികച്ച യാത്രക്കാരി. കുടുംബത്തോടൊപ്പം ഹൈ കോര്‍ട്ട് ജംഗ്ഷന്‍ ടെര്‍മിനലില്‍ നിന്ന് വൈപ്പിന്‍ വാട്ടര്‍ മെട്രോ ടെര്‍മിനലിലേക്ക് യാത്ര ചെയ്യാന്‍ എത്തിയതാണ് സൻഹ.10 ലക്ഷം തികയ്ക്കുന്ന സഞ്ചാരിക്ക് വാട്ടര്‍ മെട്രോ സര്‍പ്രൈസ് സമ്മാനം ഒരുക്കിയിരുന്നു.

അതുല്യ നേട്ടം കൈവരിച്ചതോടെ കൊച്ചി വാട്ടർ മെട്രോയെ നെഞ്ചിലേറ്റിയ മലയാളികൾക്ക് മന്ത്രി പി.രാജീവ് നന്ദി അറിയിച്ചു.ചെലവ് കുറഞ്ഞതും ഗതാഗത കുരുക്കിൽപ്പെടാത്തതുമായ ഈ സംസ്ഥാന പൊതുഗതാഗത സംവിധാനം കൊച്ചിക്കാർക്കാകെ ആശ്വാസമേകുന്നു എന്നുതന്നെയാണ് ചുരുങ്ങിയ കാലയളവിൽ നേടിയ ഈ നേട്ടം സൂചിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.എത്രയും പെട്ടെന്നുതന്നെ കൂടുതൽ ജട്ടികളുടെ നിർമ്മാണം പൂർത്തിയാക്കി ആ റൂട്ടുകളിൽ കൂടി ബോട്ടുകൾ ഇറക്കി സർവീസ് ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

Share This Article
Leave a comment