വിഷ്ണു ഭരതൻ സംവിധാനം ചെയ്യുന്ന ഫീനിക്സ് എന്ന ചിത്രം നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി പ്രദർശനത്തിനൊരുങ്ങുന്നു. നവംബർ പത്തിന് ചിത്രം പ്രദർശനത്തിനെത്തും.
ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ റിനിഷ്.കെ. എൻ ആണ് ചിത്രം നിർമ്മിക്കുന്നത് . വിന്റേജ് ഹൊറർ ജോണറിലുള്ള ചിത്രമാണ് ഫീനിക്സ്.
അജു വർഗീസ്, ചന്ദു നാഥ്, അനൂപ് മേനോൻ ,ഡോ.റോണി രാജ്, ഭഗത് മാനുവൽ, അജി ജോൺ. അജിത് തലപ്പള്ളി, ആശാ അരവിന്ദ്, നിജില.കെ.ബേബി, സിനി ഏബ്രഹാം, ജെസ് സ്വീജൻ ,അബാം രതീഷ്, ആവണി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ