പാകിസ്ഥാനെ എറിഞ്ഞൊതുക്കി, ഇന്ത്യയ്ക്ക് വിജയലക്ഷ്യം 192 റൺസ്

At Malayalam
0 Min Read

ഏകദിനലോകകപ്പിൽ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 192 റൺസ് വിജയലക്ഷ്യം. ബോളർമാർ തകർപ്പൻ പ്രകടനവുമായി കളംനിറഞ്ഞപ്പോൾ പാക്ക് ബാറ്റിങ് നിര അക്ഷരാർഥത്തിൽ തകർന്നടിഞ്ഞു.

ഒരുഘട്ടത്തിൽ 2ന് 155 എന്ന നിലയിലായിരുന്ന പാക്കിസ്ഥാൻ 191ന് പുറത്തായി. അർധ സെഞ്ചറി നേടിയ പാക്ക് ക്യാപ്റ്റൻ ബാബർ അസമാണ് (50) അവരുടെ ടോപ് സ്കോറർ. തുടർച്ചയായ ഓവറുകളിൽ വിക്കറ്റു നേടിയ കുൽദീപ് യാദവും ജസ്പീത് ബുമ്രയുമാണ് പാകിസ്ഥാന് കനത്ത പ്രഹരമേൽപ്പിച്ചത്. സിറാജ്, ജഡേജ, പാണ്ട്യ എന്നിവരും ഇന്ത്യയ്ക്കായി വിക്കറ്റ് നേടി

Share This Article
Leave a comment