കെ.പി.ഉമ്മർ
കച്ചിനാംതൊടുക പുതിയപുരയിൽ ഉമ്മർ എന്ന മലയാളികളുടെ പ്രിയവില്ലൻ കെ.പി.ഉമ്മർ ജന്മദിനവാർഷികമാണിന്ന്. നാടക നടനായിരുന്ന അദ്ദേഹം 60-70 കളിൽ സുന്ദരനായ പ്രതിനായകനായും ഹാസ്യ സ്വഭാവമുള്ള തോന്നിവാസി യുവാവായും നിഷ്കളങ്കനായ കുടുംബക്കാരനായും അഭ്രപാളിയിൽ തിളങ്ങിയിരുന്നു.


കോഴിക്കോട് ജില്ലയിലെ തെക്കേപ്പുറത്ത് 1929 ഒക്ടോബർ 11-ന് കെ.പി.ഉമ്മർ ജനിച്ചു. കെ.പി.എ.സി അടക്കമുള്ള നാടക ട്രൂപ്പുകളിൽ നടനായി അഭിനയ രംഗത്ത് എത്തിയ ഉമ്മർ 1965-ൽ എം.ടിയുടെ മുറപ്പെണ്ണിലൂടെയാണ് ചലച്ചിത്ര രംഗത്ത് എത്തുന്നത്.


1965 മുതൽ 1995 വരെ മലയാളചലച്ചിത്രങ്ങളിൽ സജീവമായിരുന്നു. പ്രേം നസീറിന്റെ എതിരാളിയായിട്ടാണ് കൂടുതൽ ചിത്രങ്ങളിലും അഭിനയിച്ചത്. ഭാര്യമാർ സൂക്ഷിക്കുക, മരം,തെറ്റ്,കണ്ണൂർ ഡീലക്സ്,സി.ഐ.ഡി നസീർ, അർഹത, ആലിബാബയും 41 കള്ളൻമാരും, ഓർക്കാപ്പുറത്ത്, ശാലിനി എന്റെ കൂട്ടുകാരി, മാന്നാർ മത്തായി സ്പീക്കിംഗ് എന്നിവ ശ്രദ്ധേയങ്ങളായ സിനിമകളാണ്

