അഫ്ഗാനെതിരായ മത്സരത്തിലും ശുഭ്മൻ ഗിൽ ഇല്ല

At Malayalam
1 Min Read

ഡെങ്കിപ്പനി ബാധിച്ച ഇന്ത്യൻ ഓപണർ ശുഭ്മൻ ഗില്ലിന് ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരായ രണ്ടാം മത്സരവും നഷ്ടമാകും. ഒക്ടോബർ ഒമ്പതിന് ഡൽഹി യിലേക്ക് പുറപ്പെടുന്ന ഇന്ത്യൻ ടീമിനൊപ്പം യാത്ര ചെയ്യാൻ ഗില്ലിന് കഴിയില്ലെന്നും 11ന് അഫ്ഗാനിസ്താനെതിരെ നടക്കുന്ന മത്സരത്തിൽ താരത്തിന് കളിക്കാനാവില്ലെന്നും ബി.സി.സി.ഐ ഔദ്യോഗികമായി അറിയിച്ചു.

ഗിൽ ചെന്നൈയിൽ മെഡിക്കൽ ടീമിന്റെ നിരീക്ഷണത്തിൽ തുടരുമെന്നും സമൂഹ മാധ്യമമായ എക്സിൽ പങ്കുവെച്ച കുറിപ്പിൽ ബി.സി.സി.ഐ അറിയിച്ചു. 2023ൽ ഏകദിനത്തിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ് ശുഭ്മാൻ ഗിൽ. 20 മത്സരങ്ങളിൽ 72.35 ശരാശരിയിൽ 1230 റൺസാണ് താരം അടിച്ചുകൂട്ടിയത്. കഴിഞ്ഞ ഏഷ്യ കപ്പിലും ഇന്ത്യക്കായി കൂടുതൽ റൺസ് നേടിയത് ഗിൽ ആയിരുന്നു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment