മലമ്പുഴ അണക്കെട്ട്
മലമ്പുഴയിൽ ഒരു അണക്കെട്ട് നിർമ്മിക്കാം എന്ന ആശയം 1914-ൽ മദ്രാസ് സർക്കാർ ആണ് കൊണ്ടുവന്നത്.
അന്ന് പാലക്കാട് മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായിരുന്നു. 1949-മാർച്ചിൽ അന്നത്തെ പൊതുമരാമത്ത് മന്ത്രിയായിരുന്ന കെ.ഭക്തവത്സലം അണക്കെട്ടിന് തറക്കല്ലിട്ടു.
റെക്കോഡ് സമയത്തിൽ പണി പൂർത്തിയാക്കിയ ഈ അണക്കെട്ട് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ.കാമരാജ് 1955 ഒക്ടോബർ 9-നു ഉദ്ഘാടനം ചെയ്തു.