2023 ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം അമേരിക്കൻ സാമ്പത്തിക ചരിത്രകാരി ക്ലോഡിയ ഗോൾഡിന്. സ്ത്രീകളുടെ തൊഴിൽ വിപണി ഫലങ്ങളെക്കുറിച്ചുള്ള നമ്മുടെ ധാരണ മെച്ചപ്പെടുത്തിയതിനാണ് ക്ലോഡിയ ഗോൾഡിന് പുരസ്കാരമെന്ന് റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് പുരസ്കാരം പ്രഖ്യാപിച്ചുകൊണ്ട് വ്യക്തമാക്കി.
സാമ്പത്തിക നൊബേല്‍ നേടുന്ന മൂന്നാമത്തെ വനിതയാണ് ക്ലോഡിയ ഗോൾഡിന്.