തിരുവനന്തപുരത്ത് ബ്രൂസെല്ല സ്ഥിരീകരിച്ചു; ജാഗ്രതാ നിർദേശവുമായി ആരോഗ്യ വകുപ്പ്

At Malayalam
0 Min Read

തിരുവനന്തപുരത്ത് ജന്തുജന്യ രോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു. വെമ്പായം വേറ്റിനാടാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അച്ഛനും മകനുമാണ് രോഗം ബാധിച്ചത്. രോഗം കന്നുകാലിയിൽ നിന്ന് പകർന്നതെന്നാണ് നിഗമനം. ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

പനി, തലവേദന, പേശി വേദന, സന്ധി വേദന, ക്ഷീണം എന്നിവയാണ് ബ്രൂസെല്ലയുടെ ലക്ഷണങ്ങൾ. ബ്രൂസെല്ല സ്ഥിരീകരിച്ചു കഴിഞ്ഞാൽ ചികിത്സ ആരംഭിക്കും. കുറച്ച് ആഴ്ചകൾ മുതൽ മാസങ്ങൾക്കകം തന്നെ ബ്രൂസെല്ല ഭേദമാകും. മരണനിരക്ക് 2% ആണ്.

Share This Article
Leave a comment