ജനപ്രിയ തമിഴ് യൂട്യൂബറും റേസറുമായ വൈകുണ്ഠവാസന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്ത് തമിഴ്‌നാട് ഗതാഗത വകുപ്പ്.വൈകുണ്ഠവാസൻ എന്ന ടി ടി എഫ് വാസന്റെ ഡ്രൈവിംഗ് ലൈസൻസ് 10 വർഷത്തേക്ക് ആണ് സസ്‌പെൻഡ് ചെയ്തത്. ഒക്‌ടോബർ ആറു മുതലാണ് ഇയാളുടെ ലൈസൻസ് അയോഗ്യമാക്കാൻ ആർ ടി ഒ ഓഫീസ് ഉത്തരവിട്ടത്. സെക്ഷൻ 19 (1) (ഡി), (എഫ്) എന്നിവ പ്രകാരമുള്ള കുറ്റങ്ങൾ ആണ് യൂട്യൂബർ ചെയ്തത്.ആ കാരണത്തിലാണ് ലൈസൻസ് സസ്‌പെൻഡ് ചെയ്തത്.
ട്വിന്‍ ത്രോട്ട്ലേഴ്സ് എന്ന യുട്യൂബ് ചാനലിലൂടെ പ്രശസ്തനായ മോട്ടോ വ്ലോഗറും നടനുമാണ് ടി ടി എഫ് വാസന്‍.വേഗത്തിലും അശ്രദ്ധയിലും അപകടകരമായും ഇരുചക്രവാഹനം ഓടിച്ചതിന് എതിരെയാണ് വാസനെതിരെ ബാലുചെട്ടി ഛത്രം പൊലീസ് കേസെടുത്തത്.പുഴൽ ജയിലിൽ കഴിയുന്ന ടി ടി എഫ് വാസൻ സമർപ്പിച്ച ജാമ്യാപേക്ഷ കാഞ്ചീപുരം കോടതി നേരത്തെ തള്ളിയിരുന്നു.ഈ സാഹചര്യത്തിൽ ജാമ്യം തേടി ടി ടി എഫ് വാസൻ മദ്രാസ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. കന്നുകാലികൾ റോഡു മുറിച്ചു കടക്കുന്നതിനിടെ പെട്ടെന്ന് ബ്രേക്കിട്ടതിനാൽ വാഹനത്തിന്റെ ചക്രം പൊങ്ങിയെന്നും ബ്രേക്ക് ഇട്ടില്ലെങ്കിൽ കന്നുകാലികൾക്ക്അ പകടമുണ്ടാകുമായിരുന്നെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കൂടാതെ,അപകടത്തിൽ പരിക്കേറ്റു ജയിലിൽ മതിയായ ചികിത്സ ലഭിക്കാത്തതിനാൽ ജാമ്യം അനുവദിക്കണമെന്നും വ്രണങ്ങൾ വഷളാകുന്നതിനാൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നൽകണമെന്നും വാസൻ ആവശ്യപ്പെട്ടു.എന്നാൽ മദ്രാസ് ഹൈക്കോടതി ജാമ്യം അനുവദിച്ചില്ല.
പൊതു റോഡുകളിൽ നടത്തുന്ന ബൈക്ക് സ്റ്റണ്ടുകൾ,റേസിംഗ് മുതലായവയുടെ വീഡിയോകൾ ആണ് വാസൻ പോസ്റ്റ് ചെയ്യുന്നത്.അതേസമയം അപകടത്തിന്‍റെ സിസിടിവി ദൃശ്യവും അപകടം നടക്കുന്നതിനു തൊട്ടുമുന്‍പുള്ള മറ്റൊരു വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. റോഡ് നിയമങ്ങള്‍ ലംഘിച്ചതിനും ജീവനു ഭീഷണി ഉയര്‍ത്തിയതിനും വാസനെതിരെ പൊലീസില്‍ പരാതി ലഭിച്ചിരുന്നു.