മുല്ലമംഗലത്ത് രാമന്‍ ഭട്ടതിരിപ്പാട്
ഇല്ലങ്ങളില്‍ കൊടുങ്കാറ്റുയര്‍ത്തിയ സാമൂഹ്യവിപ്ലവകാരി ഇരുള്‍മൂടിയ നമ്പൂതിരി ഇല്ലങ്ങളില്‍ സാമൂഹിക മാറ്റത്തിന്റെ അലകള്‍ ഉയര്‍ത്തിയ സാമൂഹ്യവിപ്ലവകാരിയായിരുന്നു മുല്ലമംഗലത്ത് രാമന്‍ ഭട്ടതിരിപ്പാട് എന്ന എം.ആര്‍.ബി.
യാഥാസ്ഥിതികത്വവുംഅന്ധവിശ്വാസങ്ങളും ദുരാചാരങ്ങളുംകൊടികുത്തി വാണിരുന്ന കാലത്ത് നമ്പൂതിരി സമുദായത്തില്‍ വിധവാവിവാഹം നിഷിദ്ധമായിരുന്നു.ഈ സാഹചര്യത്തിലാണ് എം.ആര്‍.ബി,വി.ടി ഭട്ടതിരിപ്പിന്റെ ഭാര്യാസഹോദരി വിധവയായിരുന്ന ഉമാദേവിയെ വിവാഹം കഴിക്കുന്നത്. യാഥാസ്ഥിതികരായ നമ്പൂതിമാരുടെ എതിര്‍പ്പുകള്‍ക്കിടയില്‍ ആര്യാ പള്ളത്തിന്റെയും എം.സി.ജോസഫിന്റെയും സാന്നിധ്യത്തില്‍ ഉമയെ എം.ആര്‍.ബിതന്റെ ജീവിതത്തിലേയ്ക്ക് കൂട്ടി.1934 സെപത് ബര്‍ 13 നു ആയിരുന്നു ഇല്ലങ്ങളില്‍ കോളിളക്കമുണ്ടാക്കിയ ഈ സംഭവം.നമ്പൂതിരി സമുദായത്തിലെ ആദ്യ വിധവാവിവാഹമായിരുന്നു ഇത്.
യോഗക്ഷേമസഭയുടെ ഉണ്ണി നമ്പൂതിരി എം.ആര്‍.ബിയുടെ പത്രാധിപത്യത്തിലാണ് പ്രസിദ്ധീകരണം ആരംഭിച്ചത്. മറകുടയ്ക്കുള്ളിലെ മഹാനരകം’ എന്ന എം.ആര്‍.ബിയുടെ നാടകം യാഥാസ്ഥിതിക കോട്ടകളെ വിറപ്പിക്കുകയും
ഏറെ ചലനങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു.
വാല്‍കണ്ണാടി,മുഖഛായ മുളപ്പൊട്ടിയ വിത്തുകള്‍, സുവര്‍ണ ഛായകള്‍ വളപ്പൊട്ടുകള്‍,താമരയിതളുകള്‍ തുടങ്ങിയ കൃതികളും അദ്ദേഹം രചിച്ചു. സാമൂഹിക പരിവര്‍ത്തനത്തിന്റെ കാഹളം മഴക്കിയ നവോത്ഥാനത്തിന്റെ വെളിച്ച മായിരുന്നുഎം.ആര്‍.ബി