ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ശ്രീലങ്കയ്ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 102 റണ്‍സിന്റെ ജയം.ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 429 റണ്‍സ് പിന്തുടര്‍ന്ന ശ്രീലങ്കയുടെ പോരാട്ടം 326 റണ്‍സില്‍ അവസാനിച്ചു.കുശാല്‍ മെന്‍ഡിസ് (76),ചരിത് അസലങ്ക (79),ദസുന്‍ ഷനക (68) എന്നിവര്‍ അര്‍ദ്ധ സെഞ്ചുറികള്‍ നേടിയെങ്കിലും ലങ്കയ്ക്ക് തോല്‍വിയുടെ ഭാരം കുറയ്ക്കാനായില്ല.നേരത്തെ ക്വിന്റണ്‍ ഡി കോക്ക് (100), റാസി വാന്‍ ഡെര്‍ ഡസന്‍ (108),ഐഡന്‍ മാര്‍ക്രം (106) എന്നിവരുടെ സെഞ്ചുറികളുടെ കരുത്തിലാണ് ദക്ഷിണാഫ്രിക്ക 428 റണ്‍സെടുത്തത്.