വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ നടൻ ഷിയാസ് കരീമിന്റെ അറസ്റ്റ് രേഖപ്പെടുത്തി. വൈദ്യ പരിശോധനയ്ക്കു ശേഷം ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കും. ഷിയാസിനെ ഇന്ന് രാവിലെ ആറരയ്ക്കാണ് ചന്തേര പൊലീസ് സ്റ്റേഷനിലെത്തിച്ചത്. ചെന്നൈ വിമാനത്താവളത്തിൽ വച്ച് ചന്തേര പൊലീസ് ഷിയാസിനെ കസ്റ്റഡിയിൽ എടുത്തിരുന്നു.
വിവാഹ വാഗ്ദാനം നൽകി ഷിയാസ് കരീം തന്നെ പീഡിപ്പിച്ചു എന്നാണ് കാസർകോട് സ്വദേശിനിയുടെ പരാതി. 2021 ഏപ്രിൽ മുതൽ ഷിയാസ് തന്നെ പീഡിപ്പിക്കുക ആയിരുന്നുവെന്നും വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ തന്നെ ഇയാള്‍ മർദ്ദിച്ചു എന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. എറണാകുളത്ത് ജോലി ചെയ്യുന്ന പരാതിക്കാരിയില്‍ നിന്നും ഷിയാസ് ലക്ഷങ്ങള്‍ തട്ടി എടുത്തു എന്നും പരാതിയിൽ പറയുന്നു.