സിക്കിമിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ സംഖ്യ വീണ്ടും ഉയർന്നു.ഇതുവരെ 44 പേരാണ് പ്രളയത്തിൽ മരിച്ചതെന്നാണ് കണക്കുകൾ പുറത്തുവരുന്നത്.142 പേരെ കാണാനില്ല.നാലാം ദിവസവും തെരച്ചിൽ തുടരുകയാണ്.ബംഗാൾ അതിർത്തിയിൽനിന്നും ആറു മൃതദേഹങ്ങൾ കൂടി കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.
പ്രതികൂല കാലാവസ്ഥ രക്ഷാ പ്രവർത്തനങ്ങൾക്ക് തടസമാകുന്നുവെന്നും അധികൃതർ പറഞ്ഞു. അവശ്യ സാധനങ്ങൾ പോലും ലഭിക്കാതെ നിരവധി പേരാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ട്.