ആരും വാങ്ങിയില്ല,ഒരു കോടി കീശയിൽ

At Malayalam
1 Min Read

വിൽക്കാതെ ബാക്കിയായ ലോട്ടറിയുടെ രൂപത്തിൽ ഭാഗ്യം തേടിയെത്തിയത് ലോട്ടറി ഏജന്റിന്.ഒരു കോടിയുടെ ഒന്നാം സമ്മാനമാണ് ഏജന്റിന് ലഭിച്ചത്.വേളൂർ ശ്രീഗംഗയിൽ എൻ കെ ഗംഗാധരനെയാണു വിൽക്കാത്ത ലോട്ടറിയുടെ രൂപത്തിൽ ഭാഗ്യം കടാക്ഷിച്ചത്.സംസ്ഥാന സർക്കാറിന്റെ ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപയാണ് ഗംഗാധരന് ലഭിച്ചത്.ബുധനാഴ്ച നടന്ന നറുക്കെടുപ്പിലാണ് ഭാഗ്യം കോഴിക്കോട് സ്വദേശി ഗംഗാധരനെ കടാക്ഷിച്ചത്.വൈകിട്ടോടെ വിവരം അറിഞ്ഞെങ്കിലും ബാങ്ക് സമയം കഴിഞ്ഞതിനാൽ വിവരം പുറത്തു പറഞ്ഞില്ല.

ടിക്കറ്റ് സുരക്ഷിതമല്ല എന്നു ഭയന്നാണ് ലോട്ടറി അടിച്ച വിവരം ഗംഗാധരൻ പുറത്തു പറയാതിരുന്നത്.ഇന്നു രാവിലെ എസ് ബി ഐ അത്തോളി ബ്രാഞ്ചിൽ ടിക്കറ്റ് ഏൽപിച്ചശേഷമാണ് വിവരം പുറത്തു പറയുന്നത്.അത്തോളി ഗ്രാമ പഞ്ചായത്ത് ഓഫിസിനു സമീപത്താണ് ഗംഗാധരന്റെ ഉടമസ്ഥതയിലുള്ള ദേവിക സ്റ്റോർ.ഇതേ നറുക്കെടുപ്പിൽ ആറു പേർക്ക് 5,000 രൂപ വീതം ഇവിടെനിന്നു വിറ്റ ടിക്കറ്റിന് സമ്മാനം ലഭിച്ചിരുന്നു.കഴിഞ്ഞ നാലു വർഷമായി അത്തോളിയിൽ സ്റ്റേഷനറി കടയും ലോട്ടറി കച്ചവടവും നടത്തുകയാണ് ഗംഗാധരൻ.

Share This Article
Leave a comment