എറണാകുളം മുനമ്പത്ത് വള്ളം മുങ്ങി കാണാതായ നാലുപേർക്കായി തെരച്ചിൽ തുടരുന്നു. രക്ഷപ്പെട്ട മൂന്നു പേരെ പുലർച്ചെ ഫോർട്ട്കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മാലിപ്പുറത്തു നിന്ന് മത്സ്യം ശേഖരിക്കാന്‍ പോയ വള്ളമാണ് അപകടത്തില്‍പ്പെട്ടത്. വൈകീട്ടോടെ മത്സ്യം ശേഖരിച്ചു മടങ്ങുന്നതിനിടെ
മുനമ്പത്ത് നിന്ന് 10 നോട്ടിക്കൽ മൈൽ അകലെയായിരുന്നു അപകടം.കുടിവെള്ളം കൊണ്ടുപോയ കന്നാസിൽ പിടിച്ചു കിടന്ന മൂന്നുപേരെ രക്ഷപ്പെടുത്തി.പുലർച്ചയോടെ കൂടുതൽ ബോട്ടുകൾ തെരച്ചിലിനിറങ്ങിയിട്ടുണ്ട്.വള്ളത്തിലേക്ക് വെള്ളം ഇരച്ചുകയറിയാണ് അപകടമെന്നും നാലര മണിക്കൂറിലേറെയാണ് കടലിൽ കിടന്നതെന്നും രക്ഷപ്പെട്ട മത്സ്യതൊഴിലാളി ആനന്ദൻ പറഞ്ഞു.
വെള്ളം ഇരച്ചുകയറി;രക്ഷയായത് കന്നാസ്

Leave a comment
Leave a comment