തലൈവർ 170 ന്റെ ഫസ്റ്റ്‌ ലുക്ക് പോസ്റ്ററായി

At Malayalam
1 Min Read

രജനികാന്ത് നായകനാകുന്ന ‘തലൈവർ 170’ എന്ന ചിത്രത്തിലെ സ്റ്റൈൽ മന്നന്റെ ഫസ്റ്റ് ലുക്ക് ബുധനാഴ്ച പുറത്തിറക്കി.ലൈക്ക പ്രൊഡക്ഷൻസിന്റെ ഒഫീഷ്യൽ എക്‌സ് പേജ് ആണ് ഇത് പുറത്ത് വിട്ടത്.

ലൈറ്റ്‌സ് ക്യാമറ ക്ലാപ്പ് ആൻഡ് ആക്‌ഷൻ.ഞങ്ങളുടെ സൂപ്പർസ്റ്റാർ @രജിനികാന്തും തലൈവർ 170-ന്റെ താരനിരയും ചേർന്ന ടീം പ്രവർത്തനം തുടങ്ങി.നിങ്ങൾ എല്ലാവരും തലൈവരുടെ വിരുന്ന് ആസ്വദിച്ചുവെന്ന് പ്രതീക്ഷിക്കുന്നു.ഇപ്പോൾ ചില പ്രവർത്തനങ്ങളുടെ സമയമാണ്! ഷൂട്ടിംഗ് പുരോഗമിക്കുന്നതിനനുസരിച്ച് ഞങ്ങൾ കൂടുതൽ അപ്‌ഡേറ്റുകളുമായി വരും.”

കറുത്ത സ്യൂട്ടും കറുത്ത ഷർട്ടും കറുത്ത സൺഗ്ലാസും ധരിച്ചിരിക്കുന്ന രജനികാന്തിന്റെ മോണോക്രോം ചിത്രമാണ് പുറത്തു വന്നിരിക്കുന്നത്.

ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് തലൈവർ 170.മുപ്പത്തി രണ്ടുവർഷങ്ങൾക്കു ശേഷം അമിതാഭ് ബച്ചൻ രജനികാന്തുമായി വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്.റിതിക സിംഗ്,മഞ്ജു വാര്യർ,തുഷാര വിജയൻ,റാണ ദഗ്ഗുബതി,ഫഹദ് ഫാസിൽ തുടങ്ങിയവരും ഈ ചിത്രത്തിലുണ്ട്.

- Advertisement -
Share This Article
Leave a comment