ഫ്രൈഡേ സ്‌ക്രീനിംഗ്:സര്‍റിയലിസ്റ്റ് ചിത്രം ‘എന്‍ഡ്‌ലെസ് പോയട്രി’പ്രദര്‍ശിപ്പിക്കും

At Malayalam
1 Min Read

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഭാരത് ഭവന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഫ്രൈഡേ ഫിലിം സ്‌ക്രീനിംഗിന്റെ ഭാഗമായി ഒക്ടോബര്‍ ആറ് വെള്ളിയാഴ്ച സര്‍റിയലിസ്റ്റ് സിനിമയുടെ ആചാര്യന്‍ അലെഹാന്ദ്രോ ജോഡോറോവ്‌സ്‌കിയുടെ ‘എന്‍ഡ്‌ലെസ് പോയട്രി’ പ്രദര്‍ശിപ്പിക്കും.വൈകിട്ട് ആറു മണിക്ക് തൈക്കാട് ഭാരത് ഭവനില്‍ നടക്കുന്ന പ്രദര്‍ശനത്തിന് പ്രവേശനം സൗജന്യമാണ്.18 വയസ്സിനു മുകളിലുള്ളവര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ.

2016ലെ കാന്‍ ചലച്ചിത്രമേളയില്‍ ഡിറക്ടേഴ്‌സ് ഫോര്‍ട്ട്‌നൈറ്റ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രമാണിത്.ഓരോ ഫ്രെയിമിലും മിഥ്യയും യാഥാര്‍ഥ്യവും സ്വപ്നദൃശ്യങ്ങളും ഉന്മാദവും നിറഞ്ഞ സിനിമകള്‍ ഒരുക്കുന്ന ജോഡോറോവ്‌സ്‌കിയുടെ ആത്മകഥാപരമായ ചലച്ചിത്രപരമ്പരയിലുള്‍പ്പെട്ട ചിത്രമാണിത്.ഒരു കവിയാകാന്‍ കൊതിച്ച കൗമാരകാലത്തെ അനുഭവങ്ങളാണ് ഈ ചിത്രത്തില്‍ ആവിഷ്‌കരിക്കുന്നത്. വിഖ്യാത ചിലിയന്‍ കവി നിക്കോനാര്‍ പാര്‍റയും കവയിത്രി സ്റ്റെല്ല ദിയാസും കഥാപാത്രങ്ങളായി പ്രത്യക്ഷപ്പെടുന്നു.സ്റ്റെല്ല ദിയാസുമായി ജോഡോറോവ്‌സ്‌കി വികാരനിര്‍ഭരമായ പ്രണയത്തിലാവുന്നുണ്ട്.പിതാവിന്റെ ഹിംസാത്മകമായ അധികാരപ്രയോഗങ്ങളും കൗമാരകാമനകളും കവിമനസ്സിന്റെ ഉന്മാദങ്ങളും ചേര്‍ന്നു വിഹ്വലമാക്കിയ ഒരു മനസ്സിന്റെ വിഭ്രമിപ്പിക്കുന്ന സഞ്ചാരപഥങ്ങളാണ് ചിത്രത്തില്‍ അവതരിപ്പിക്കപ്പെടുന്നത്.

- Advertisement -

അലെഹാന്ദ്രോ ജോഡോറോവ്‌സ്‌കി ചിത്രത്തില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്നുണ്ട്.2013ലെ ‘ദ ഡാന്‍സ് ഓഫ് റിയാലിറ്റി’ എന്ന ചിത്രത്തില്‍ തന്റെ കുട്ടിക്കാലമാണ് അദ്ദേഹം അവതരിപ്പിച്ചിരുന്നത്.സ്വന്തം മന:ശാസ്ത്രത്തെക്കുറിച്ച് ആഴത്തിലുള്ള ഉള്‍ക്കാഴ്ചകള്‍ പകര്‍ന്നു നല്‍കുകയാണ് ഈ ചിത്രപരമ്പരയിലൂടെ അദ്ദേഹം.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment