ഹൃദയവും വിശ്രമിക്കുന്നുണ്ട്, അറിയോ ?

At Malayalam
1 Min Read
The Heart also rests

കേൾക്കുമ്പോൾ അത്ഭുതം തോന്നും. ഭ്രൂണാവസ്ഥയിൽ തന്നെ ശരീരത്തിൽ ആദ്യം പ്രവർത്തിച്ചു തുടങ്ങുന്ന അവയവമാണ് ഹൃദയം.ഇതു നിച്ഛലമായാൽ മിനിറ്റുകൾക്കുള്ളിൽ മരണമാണ് ഫലം. തുടങ്ങിയാൽ അവസാനം വരെ മിടിച്ചുകൊണ്ടിരിക്കുന്ന, വിശ്രമമില്ലാതെ പണിയെടുക്കുന്ന അവയവമാണ് ഹൃദയം.അങ്ങനെ ഭാരിച്ച ഉത്തരവാദിത്വമുള്ള ഹൃദയം വിശ്രമിക്കുന്നുണ്ട് എന്നാണ് വൈദ്യശാസ്ത്രത്തിലെ പുതിയ പഠനങ്ങൾ പറയുന്നത്.ഇതെങ്ങനെയെന്നല്ലേ! അവിടെയാണ് ഹൃദയത്തിന്റെ സൂത്രം.

മിനിറ്റിൽ 72-80 പ്രാവശ്യമാണ് ഹൃദയം സ്പന്ദിക്കുക.സാധാരണ ഗതിയിൽ ഹൃദയം ഒരു പ്രാവശ്യം ചുരുങ്ങാനും വികസിക്കാനുമായി 0.40സെക്കന്റ്‌ ആണ് എടുക്കുന്നത്.ഇതിൽ ചുരുങ്ങാൻ 0.35 സെക്കന്റ്‌ എടുക്കും.0.5സെക്കന്റ്‌ ഹൃദയം വികസിച്ചു നിൽക്കുന്നു. ഈ സങ്കോചം,വികാസം എന്നീ പ്രവർത്തനങ്ങളിൽ ഹൃദയത്തിന് അധ്വാനം ആവശ്യമുള്ളത് സങ്കോചത്തിന് മാത്രമാണ്.വികസിച്ചു നിൽക്കുമ്പോൾ ഹൃദയത്തിന് യാതൊരു പണിയുമില്ല.ഇതാണ് ഹൃദയത്തിന്റെ വിശ്രമ സമയം.0.35സെക്കന്റ്‌ നേരത്തെ അധ്വാനം കഴിഞ്ഞാൽ അടുത്ത 0.5 സെക്കന്റ്‌ നേരം ഹൃദയം വിശ്രമിക്കുന്നു എന്നർത്ഥം.ഒരാൾ കായികമായി അധ്വാനിക്കുമ്പോൾ ഹൃദയത്തിന്റെ വിശ്രമ സമയം കുറയും.അപ്പോൾ ഹൃദയം കൂടുതൽ നേരം മിടിച്ചു കൊണ്ടിരിക്കും.എന്നാൽ ഉറങ്ങുമ്പോൾ ഹൃദത്തിന് കൂടുതൽ വിശ്രമിക്കുവാൻ കഴിയും.75 വയസുള്ള ഒരാളുടെ ഹൃദയം ആകെ ജോലി ചെയ്യാൻ എടുത്ത അത്രയും വർഷത്തിൽ 25-30 വർഷം വിശ്രമത്തിലായിരുന്നു എന്നു പറയാൻ കഴിയും.ഈ വിശ്രമം ഉള്ളതു കൊണ്ടാണ് ഹൃദയത്തിന് ചുറുചുറുക്കോടെ പ്രവർത്തിക്കാൻ കഴിയുന്നത്

Share This Article
Leave a comment