മുതിർന്ന സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു

At Malayalam
0 Min Read
Anathalavattom Anandan

സിപിഎം നേതാവും മുൻ എംഎൽഎയുമായ ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു. 86 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. സിഐടിയു ദേശീയ വൈസ് പ്രസിഡൻ്റായും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായും പ്രവർത്തിച്ചുവരികയായിരുന്നു.

1979 മുതൽ 1984-വരെ ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡന്‍റായിരുന്നു.1985-ൽ സിപിഎം സംസ്ഥാനക്കമ്മിറ്റിയംഗവും പിന്നീട് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായി.

1987,1996, 2001 എന്നീ വർഷങ്ങളിൽ ആറ്റിങ്ങൽ നിയമസഭാ മണ്ഡലത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം നിലവിൽ സിഐടിയു സംസ്ഥാന അധ്യക്ഷനായും സിഐടിയു ദേശീയ വൈസ് പ്രസിഡൻ്റായും പ്രവർത്തിച്ചുവരികയായിരുന്നു.

Share This Article
Leave a comment