പുതുതലമുറ മലയാളിയുടെ മനസ്സില്‍ ആനത്തലവട്ടം ആനന്ദന്‍ എന്ന സിപിഎം നേതാവ് ടെലിവിഷൻ രാഷ്ട്രീയ ചർച്ചകളിലെ അന്തസുറ്റ സൗമ്യ മുഖമായിട്ടാകും.മുന്‍നിര മലയാളം വാർത്താ ചാനലുകളിലെ പ്രൈം ടൈം സംവാദങ്ങളിൽ സിപിഎം മുഖമായിരുന്ന ആനന്ദന്‍ പതിവു ബഹളക്കാരിൽ നിന്നും വ്യത്യസ്തനും പ്രതിപക്ഷ ബഹുമാനത്തിന്റെ മാതൃകയുമായിരുന്നു.
പ്രൈം-ടൈം ചർച്ചകളിലെ സിപിമ്മിന്റെ ജനപ്രിയ മുഖമായിരുന്നു ഏറെ കാലത്തോളം ആനന്ദൻ. കുലീനമായ സംസാര രീതിയും എതിരാളികളെ മാനിച്ചു കൊണ്ടുതന്നെ പാർട്ടിയുടെ പക്ഷം വാദിക്കുന്ന നേതാവിനെ തിരികെ മറ്റുള്ളവരും അതീവ ബഹുമാനത്തോടെയാണ് കേൾക്കുക.ആനന്ദനെ എതിർക്കുമ്പോൾ പോലും എതിരാളികൾ അദ്ദേഹത്തെ മാനിച്ചു കൊണ്ടായിരുന്നു മറുപടി നൽകിയിരുന്നത്. ടെലിവിഷൻ ചർച്ചകളിൽ ഈ “ആനന്ദൻ കാലം”എന്നും കേരളത്തിലെ പൊതുസമൂഹം ആദരവോടെ ഓർക്കുമെന്നതിൽ സംശയമില്ല.
