എ ഐ ക്യാമറയ്ക്ക് മുന്നിൽ നിയമലംഘനം നടത്തിയ യുവാവ് പിടിയിൽ. മന:പൂർവം 51 തവണ നിയമലംഘനം നടത്തിയ മൂവാറ്റുപുഴ സ്വദേശിയായ യുവാവ് ആണ് പ്രത്യേക സംഘത്തിന്റെ പിടിയിലായത്.ആദ്യം ബൈക്കിന്റെ ഒരക്ഷരം മാറ്റിവച്ചാണ് ഇയാൾ എ ഐ ക്യാമറയുടെ മുന്നിൽ മന:പൂർവം നിയമലംഘനം നടത്തിയത്.ഇതു പല പ്രാവശ്യം ആവർത്തിച്ചപ്പോൾ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.തുടർന്ന് നടപടികൾക്ക് പിഴ അടയ്ക്കാൻ നോട്ടീസ് അയച്ചു.
പിന്നീടാണ് നമ്പർ തെറ്റിച്ചാണ് പതിപ്പിച്ചതെന്നും നോട്ടീസ് കിട്ടുന്നത് മറ്റ് പലർക്കുമാണെന്നുള്ള വിവരം ട്രാഫിക് പൊലീസ് മനസിലാക്കുന്നത്.പിന്നീട് ആർ ടി ഒ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ വച്ച് മുവാറ്റുപുഴയിലും പരിസരത്തും മഫ്‌തിയിൽ തെരച്ചിൽ നടത്തി ആളെ പിടികൂടുകയായിരുന്നു.ഇയാൾ മൂന്നുപേരേ വച്ചും,ഹെൽമെറ്റ് വെക്കാതെയും ബൈക്കിൽ സ്റ്റൻഡിങ് നടത്തുന്നതും എ ഐ ക്യാമറയിൽ ഉദ്യോഗസ്ഥർ കണ്ടെത്തി.പ്രദേശവാസികൾ ഫോട്ടോ തിരിച്ചറിഞ്ഞു. തുടർന്ന് വീട്ടിലെത്തിയാണ് നോട്ടീസ് നൽകുന്നത്.
എ ഐ ക്യാമറയുടെ മുന്നിൽ നിയമലംഘനം നടത്തിയതിന് 60,000 രൂപയാണ് പിഴ ഈടാക്കാൻ നോട്ടീസ് നൽകിയത്.കഴിഞ്ഞ ദിവസം നേരിട്ടെത്തി എറണാകുളം ആർടിഒ ഓഫീസിൽ 57000 രൂപ പിഴയടച്ചു. വാഹനം ഉൾപ്പടെ ഉദ്യോഗസ്ഥർ പിടിച്ചെടുക്കുകയും ചെയ്തു.ലൈസൻസ് റദ്ദ് ചെയ്യാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.