റംബൂട്ടാൻ കഴിയ്ക്കൂ,ആരോഗ്യത്തിന് ഉത്തമം

At Malayalam
1 Min Read
Eat Rambutan Good For Health

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു പഴമാണ് റംബൂട്ടാന്‍ എന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്.മധുരവും ചെറിയ പുളിപ്പും ചേര്‍ന്ന രുചിയാണിവയ്ക്ക്.വൈറ്റമിൻ സി,നാരുകൾ,ഇരുമ്പ്, കാത്സ്യം,ആന്‍റി ഓക്‌സിഡന്റുകൾ എന്നിവയുൾപ്പെടെ വൈറ്റമിനുകളുടെയും ധാതുക്കളുടെയും സമ്പന്നമായ ഉറവിടമാണിത്.

റംബൂട്ടാന്‍ കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളെ കുറിച്ച് നമുക്ക് മനസിലാക്കാം.
ഉയർന്ന അളവില്‍ വൈറ്റമിൻ സി അടങ്ങിയിട്ടുള്ളതിനാൽ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഇവ സഹായിക്കുമത്രേ.100 ഗ്രാം റംബൂട്ടാനില്‍ 40 മില്ലിഗ്രാം വൈറ്റമിന്‍ സിയുണ്ട്.അതിനാല്‍ റംബൂട്ടാന്, ബാക്ടീരിയയെ അകറ്റാനും ശരീരത്തിന്‍റെ പ്രതിരോധശേഷി സംരക്ഷിക്കാനും കഴിവുണ്ട്.വൈറ്റമിന്‍ സിക്ക് പുറമേ വൈറ്റമിന്‍ എ,ബി9,ഫോളേറ്റ്,കാത്സ്യം, അയേണ്‍,പൊട്ടാസ്യം,മഗ്നീഷ്യം,സിങ്ക്,കോപ്പര്‍,മറ്റു ആന്‍റി ഓക്സിഡന്‍റുകള്‍‌ തുടങ്ങിയവ അടങ്ങിയതാണ് റംബൂട്ടാന്‍.
നാരുകളുടെ അംശം ഉള്ളതിനാൽ ദഹനത്തെ മെച്ചപ്പെടുത്താനും റംബുട്ടാൻ സഹായിക്കും.

ഇരുമ്പും കോപ്പറും അടങ്ങിയ റംബൂട്ടാന്‍ എല്ലുകളുടെ ആരോഗ്യത്തിനും രക്തയോട്ടം വര്‍ധിപ്പിക്കാനും ഉത്തമമാണ്.അനീമിയ വരാതിരിക്കാന്‍ ദിവസവും റംബൂട്ടാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. പൊട്ടാസ്യം ധാരാളം അടങ്ങിയ പഴമാണ് റംബൂട്ടാന്‍. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയത്തിന്‍റെ ആരോഗ്യത്തിനും റംബൂട്ടാന്‍ കഴിക്കുന്നത് നല്ലതാണ്. ശരീരത്തില്‍ അടിഞ്ഞിരിക്കുന്ന കൊഴുപ്പിനെ നീക്കം ചെയ്യാനും ഇവയ്ക്ക് കഴിയും.നാരുകള്‍ ധാരാളം അടങ്ങിയ റംബൂട്ടാന്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. റംബൂട്ടാന്‍ കഴിക്കുന്നതുവഴി കുറച്ചധികം സമയം വയറു നിറഞ്ഞതായി തോന്നിക്കും.ഇത് വിശപ്പു കുറയ്ക്കുകയും വണ്ണം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.

ഉയർന്ന അളവില്‍ വൈറ്റമിൻ സി അടങ്ങിയിട്ടുള്ളതിനാൽ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഇവ സഹായിക്കും.100 ഗ്രാം റംബൂട്ടാനില്‍ 40 മില്ലിഗ്രാം വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇരുമ്പും കോപ്പറും അടങ്ങിയ റംബൂട്ടാന്‍ എല്ലുകളുടെ ആരോഗ്യത്തിനും രക്തയോട്ടം വര്‍ധിപ്പിക്കാനും മികച്ചതാണ്. ഇങ്ങനെ ധാതുലവണങ്ങളാൽ സമ്പന്നമായ റംബുട്ടാൻ പഴം നിത്യേന ശീലമാക്കിയാൽ ശരീരാരോഗ്യത്തിന് അത് ഏറെ ഗുണം ചെയ്യും.

- Advertisement -



Share This Article
Leave a comment