പൊതുമേഖലയിലെ മികവ്;സംസ്ഥാന അവാർഡുകൾ പ്രഖ്യാപിച്ചു
വ്യവസായ വകുപ്പിന് കീഴിലുള്ള പൊതു മേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തന മികവിന് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ അവാർഡുകൾ പ്രഖ്യാപിച്ചു.പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനം കൂടുതൽ മികവുറ്റതാക്കുന്നതിനായി ആവിഷ്കരിച്ച വിവിധ പദ്ധതികളുടെ ഭാഗമായാണ് അവാർഡുകൾ ഏർപ്പെടുത്തിയത്.
നാലു വിഭാഗങ്ങളിലായാണ് മികച്ച പൊതു മേഖലാ സ്ഥാപനങ്ങൾക്കുള്ള അവാർഡുകൾ നൽകുന്നത്.
മാനുഫാക്ചറിംഗ് മേഖലയിൽ 100 കോടി രൂപക്കു മുകളിൽ വിറ്റുവരവുള്ള സ്ഥാപനം,25 കോടി രൂപക്കു മുകളിലും 100 കോടി രൂപക്കു താഴെയും വിറ്റുവരവുള്ള സ്ഥാപനം,25 കോടി രൂപക്കു താഴെ വിറ്റുവരവുള്ള സ്ഥാപനം,മാനുഫാക്ചറിംഗ് ഇതര മേഖലയിലെ മികച്ച പൊതുമേഖലാ സ്ഥാപനം എന്നീ വിഭാഗങ്ങളിലാണ് അവാർഡുകൾ.കഴിഞ്ഞ മൂന്നു വർഷങ്ങളിൽ രേഖപ്പെടുത്തിയ വാർഷിക വളർച്ചാനിരക്ക് ഉൾപ്പെടെയുള്ള ഘടകങ്ങൾ പരിഗണിച്ചാണ് അവാർഡ് നിർണ്ണയിച്ചത്.
അഞ്ചു ലക്ഷം രൂപയും പ്രശസ്തിഫലകവുമാണ് മികച്ച പൊതുമേഖലാ സ്ഥാപനത്തിനുള്ള പുരസ്കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിഫലകവുമാണ് മികച്ച മാനേജിംഗ് ഡയറക്ടർക്കുള്ള പുരസ്കാരം.അച്ചടി-ദൃശ്യ മാധ്യമങ്ങളിലെ മികച്ച റിപ്പോർട്ടുകൾക്കുള്ള ആദ്യ മൂന്ന് അവാർഡുകൾക്ക് യഥാക്രമം 50000, 25000, 10000 രൂപ വീതവും പ്രശസ്തിഫലകവും ലഭിക്കും.
പുരസ്കാര ജേതാക്കൾ
a) മികച്ച പൊതുമേഖലാ സ്ഥാപനം(മാനുഫാക്ചറിംഗ് -100 കോടി രൂപക്ക് മുകളിൽ വിറ്റുവരവുള്ള വിഭാഗം)
- ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ്.
(മാനുഫാക്ചറിംഗ് -100 കോടി രൂപക്ക് താഴെയും 25 കോടി രൂപക്ക് മുകളിലും വിറ്റുവരവുള്ള വിഭാഗം)
- മലപ്പുറം കോ- ഓപ്പറേറ്റീവ് സ്പിന്നിംഗ് മിൽസ്
(മാനുഫാക്ചറിംഗ് – 25 കോടി രൂപക്ക് താഴെ വിറ്റുവരവുള്ള വിഭാഗം)
- കേരളാ സിറാമിക്സ് ലിമിറ്റഡ്
(മാനുഫാക്ചറിംഗ് ഇതര മേഖല)
-കേരള ആർട്ടിസാൻസ് ഡവലപ്മെന്റ് കോർപ്പറേഷൻ
b) മികച്ച ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ / മാനേജിംഗ് ഡയറക്ടർ
- 1) കെ. ഹരികുമാർ (എം.ഡി, ട്രാവൻകൂർ കൊച്ചിൻ ലിമിറ്റഡ്)
2) പി. സതീഷ്കുമാർ (എം.ഡി, കേരളാ സിറാമിക്സ് ലിമിറ്റഡ്)
മാധ്യമ പുരസ്കാരങ്ങൾ (അച്ചടി വിഭാഗം)
ഒന്നാം സ്ഥാനം
- എം.ബി. സന്തോഷ്, മെട്രോ വാർത്ത. (‘ദാക്ഷായണി ബിസ്കറ്റും സംരംഭക വർഷവും)
രണ്ടാം സ്ഥാനം
- എ. സുൾഫിക്കർ,ദേശാഭിമാനി
(കേരളാ പേപ്പർ പ്രോഡക്ട്സിനെക്കുറിച്ച് തയ്യാറാക്കിയ ഫീനിക്സ് എന്ന റിപ്പോർട്ട്)
മൂന്നാം സ്ഥാനം
-ആർ.അശോക് കുമാർ,ബിസിനസ് പ്ളസ്(കേരളം നിക്ഷേപ സൗഹൃദമാണ്)
ദൃശ്യ മാധ്യമ വിഭാഗം
ഒന്നാം സ്ഥാനം – ഡോ.ജി.പ്രസാദ് കുമാർ,മാതൃഭൂമി ന്യൂസ് (പവർ ടില്ലർ കയറ്റുമതിയെക്കുറിച്ചുള്ള റിപ്പോർട്ട്)
രണ്ടാം സ്ഥാനം – എസ്. ശ്യാംകുമാർ,ഏഷ്യാനെറ്റ്
(കേരളാ പേപ്പർ പ്രോഡക്ട്സിനെക്കുറിച്ചുള്ള റിപ്പോർട്ട്).