തിരുവനന്തപുരം ജില്ലയിലെ കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ ഒക്ടോബർ നാല് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു.
കനത്ത മഴ,ഓറഞ്ച് അലേർട്,ഡാമുകൾ ഉയർത്തിയ സാഹചര്യം,ജില്ലയിൽ പലയിടത്തും രൂപപ്പെട്ട വെള്ളക്കെട്ട് എന്നീ സാഹചര്യങ്ങൾ മുൻനിർത്തിയാണ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ അവധി നൽകിയത്.