ടിക്കറ്റ് എടുത്തവർ വിഷമിക്കണ്ട,മത്സരം കാണാൻ ടിക്കറ്റ് എടുത്തവർക്ക് പണം തിരികെ കിട്ടും

atmalayalam
1 Min Read
kerala cricket association

മഴമൂലം കഴിഞ്ഞ ദിവസം ഉപേക്ഷിച്ച അഫ്ഗാനിസ്ഥാന്‍ – ദക്ഷിണാഫ്രിക്ക ലോകകപ്പ് സന്നാഹ മത്സരത്തിനു ടിക്കറ്റ് എടുത്തവരുടെ പണം റീഫണ്ട് ചെയ്യുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍.കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കേണ്ടിയിരുന്ന മത്‌സരമാണ് മഴ മുടക്കിയത്.ഇതോടെ ആരാധകരും നിരാശയിലായി.

ടിക്കറ്റിനായി മുടക്കിയ പണം റീഫണ്ട് ചെയ്യുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസ്താവനയിറക്കി. ബുക്ക് മൈ ഷോ വഴി ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് 7-10 ദിവസത്തിനുള്ളില്‍ ടിക്കറ്റ് എടുക്കാനായി ചെലവായ തുക അവരുടെ അക്കൗണ്ടിലെത്തും. ഓഫ്‌ലൈന്‍ വഴി ടിക്കറ്റെടുത്തവര്‍ക്കും പണം തിരികെ നല്‍കും. കേടുപാടുകള്‍ വരുത്താതെ ടിക്കറ്റ് എടുത്ത സെന്ററില്‍ കൊണ്ടു പോയി കാണിക്കുകയാണെങ്കിൽ പണം തിരികെ നല്‍കുമെന്നും കെസിഎ പറഞ്ഞു.

അതേസമയം ഇനി മൂന്നു മത്സരങ്ങള്‍ കൂടി ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ ഉണ്ട്. ഇന്ന് നെതര്‍ലന്‍ഡ്‌സ്, ഓസ്‌ട്രേലിയക്കെതിരെ കളിക്കും. ഒക്ടോബര്‍ രണ്ടിന് ന്യൂസിലന്‍ഡ്–ദക്ഷിണാഫ്രിക്ക മത്സരവും ഗ്രീന്‍ഫീല്‍ഡിലാണ് നടക്കുന്നത്. തൊട്ടടുത്ത ദിവസം ഇന്ത്യ,നെതര്‍ലന്‍ഡ്‌സിനേയും നേരിടും.

Share This Article
Leave a comment