പുണ്യ എന്ന് അമ്മ,പത്മ എന്ന് അച്ഛന്‍,കുട്ടിക്ക് പേരിട്ട് ഹൈക്കോടതി.

atmalayalam
1 Min Read
Kerala High Court

കുട്ടിയുടെ പേരിനെ ചൊല്ലിയുള്ള മാതാപിതാക്കളുടെ തര്‍ക്കത്തില്‍ നിയമപ്പോരാട്ടം തുടരുന്നതിനിടെ കുട്ടിക്ക് പേരിട്ട് കേരള ഹൈക്കോടതി.രക്ഷിതാക്കള്‍ക്കിടയിലെ തർക്കം പരിഹരിക്കാൻ കാലതാമസമെടുക്കുമെന്ന് വിലയിരുത്തിയാണ് കോടതിയുടെ നടപടി.പേരിന്റെ അഭാവം കുട്ടിയുടെ ക്ഷേമത്തിന് തടസ്സമാകുമെന്ന് നിരീക്ഷിച്ച കോടതി മാതാവിന്റെയും പിതാവിന്റെയും ആവശ്യങ്ങളും നിയമസാധുതയും പരിഗണിച്ച് കുട്ടിക്ക് പേര് നിർദേശിക്കുകയായിരുന്നു. മാതാപിതാക്കളുടെ അവകാശങ്ങളല്ല,കുട്ടിയുടെ ക്ഷേമത്തിനാണ് പരിഗണന. പേരു തെരഞ്ഞെടുക്കുമ്പോൾ കുട്ടിയുടെ ക്ഷേമം,സാംസ്കാരിക പരിഗണനകൾ,മാതാപിതാക്കളുടെ താത്പ്പര്യങ്ങൾ, സാമൂഹിക മാനദണ്ഡങ്ങൾ തുടങ്ങിയ ഘടകങ്ങൾ കോടതിക്ക് കണക്കിലെടുക്കാം.ആത്യന്തിക ലക്ഷ്യം കുട്ടിയുടെ ക്ഷേമമാണ്.അതിനാൽ,കുട്ടിയുടെ പേര് തെരഞ്ഞെടുക്കുന്നതിനുള്ള ചുമതല ഏറ്റെടുക്കാൻ കോടതി നിർബന്ധിതമായിരിക്കുന്നു എന്നു കോടതി വ്യക്തമാക്കി.
മാതാപിതാക്കൾ തമ്മിലുള്ള തർക്കത്തിൽ കുട്ടിയുടെ സംരക്ഷണം സംസ്ഥാനത്തിനോ കോടതിക്കോ ഏറ്റെടുക്കാമെന്ന പ്രത്യേക അധികാരപരിധി ഉപയോഗിച്ചാണ് കോടതി പേരു നിർദേശിച്ചത്.നിർദിഷ്ട കേസിൽ,ദമ്പതികൾ തമ്മിലുള്ള ബന്ധത്തിൽ പൊരുത്തക്കേടുകൾ ഉണ്ടായിരുന്നു.കുട്ടി ഉണ്ടായശേഷം അതു കൂടുതൽ വഷളായി.കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ പേരുണ്ടായിരുന്നില്ല.എന്നാൽ,സ്കൂളിൽ ചേർക്കുമ്പോൾ,രേഖകളിൽ പേരു വേണമെന്ന് അധികൃതർ അറിയിക്കുകയും പേരില്ലാത്ത ജനന സർട്ടിഫിക്കറ്റ് സ്വീകരിക്കാൻ വിസമ്മതിക്കുകയും ചെയ്തു.പരാതിക്കാരിയായ അമ്മ കുട്ടിക്ക് ‘പുണ്യ നായർ’ എന്ന പേര് രജിസ്റ്റർ ചെയ്യാൻ ശ്രമിച്ചിരുന്നു.എന്നാൽ, പേരു രജിസ്റ്റർ ചെയ്യാൻ രക്ഷിതാക്കളായ രണ്ടുപേരുടെയും സാന്നിധ്യം വേണമെന്ന് രജിസ്ട്രാർ പറഞ്ഞു.കുട്ടിക്ക് പത്മ നായർ എന്ന് പേരിടാൻ പിതാവ് ആവശ്യപ്പെട്ടതിനാൽ വിഷയത്തിൽ സമവായത്തിലെത്താൻ ദമ്പതികൾക്കു കഴിഞ്ഞില്ല.തുടർന്ന്,പുണ്യ നായർ എന്ന പേര് നൽകാൻ പിതാവിനെ നിർബന്ധിക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മ കുടുംബകോടതിയെ സമീപിച്ചു.ജനന സർട്ടിഫിക്കറ്റിന്റെ നടപടികൾക്കായി ആലുവ നഗരസഭാ സെക്രട്ടറിക്ക് മുന്നിൽ ഹാജരാകാൻ കുടുംബ കോടതി ഇരുവരോടും നിർദ്ദേശിച്ചിരുന്നു.

Share This Article
Leave a comment